1 GBP = 103.87

സൗത്ത് വെസ്റ്റ് റീജിയൻ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്‌സ് റീജിയൻ എന്നിവിടങ്ങളിൽ റീജിയണൽ കോൺഫ്രൻസുകളുമായി യുക്മ നഴ്സസ് ഫോറം.

സൗത്ത് വെസ്റ്റ് റീജിയൻ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്‌സ് റീജിയൻ എന്നിവിടങ്ങളിൽ റീജിയണൽ കോൺഫ്രൻസുകളുമായി യുക്മ നഴ്സസ് ഫോറം.

വർഗീസ് ഡാനിയേൽ (പി ആർ ഓ , യുക്മ)

യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തിൽ സൗത്ത് വെസ്റ്റ് റീജിയൻ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്‌സ് റീജിയൻ എന്നിവിടങ്ങളിൽ റീജിയണൽ കോൺഫ്രൻസുകൾ നടത്തുന്നു.
പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പഠന ശിബിരത്തിൽ യുകെയിലെ പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത് എന്ന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും നഴ്സസ് ഫോറം കോർഡിനേറ്ററുമായ സിന്ധു ഉണ്ണി അറിയിച്ചു.

നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, , തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ നയിക്കുന്ന പ്രഗല്‍ഭരായ വ്യക്തികള്‍ ഇവരൊക്കെയാണ്.

മെര്‍ലിന്‍ എവ്‌ലീ

നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമായ എവ്‌ലീ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു. കുട്ടികളുടേയും മുതിർന്നവരുടെയും സേഫ് ഗാർഡിങ്ങിൽ പ്രശസ്തയായ എവ്‌ലി ക്ലിനിക്കൽ മേഖലയിലെ പല അന്വേഷണങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്.

മിനിജ ജോസഫ്

ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രണ്‍ ആയ മിനിജയെ മലയാളികള്‍ക്ക് സുപരിചിതയാണ്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ള മിനിജ അറിയപ്പെടുന്ന ഒരു പ്രാസംഗീക കൂടിയാണ്. തീയേറ്റർ നഴ്‌സ് ഓഫ് ദി ഇയർ, ഔട്ട് സ്റ്റാൻഡിങ് ടീം ഓഫ് ദി ഇയർ,ബി ജെ എൻ നേഴ്സ് ഓഫ് ദി ഇയർ എന്നീ അവാർഡുകൾ നേടിയിട്ടുള്ള മിനിജ കാർഡിയോളജി തിയേറ്റർ നഴ്സസ്സിനു സഹായകമാകുന്ന തരത്തിൽ ഒരു തിയേറ്റർ മാന്വൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദീപ ഓസ്റ്റിൻ

ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഷെയർ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനായി ജോലിചെയ്യുന്ന ശ്രീമതി ദീപ എൽഡർലി കെയർ, ഫ്രെയൽറ്റി സർവീസ്,ഡിമെൻഷ്യ ആൻഡ് പാർക്കിൻസൺസ് സ്പെഷ്യലിറ്റി സർവീസ് എന്നീ മേഖലയിൽ നിരവധിവർഷത്തെ പ്രവർത്തന പരിചയം ഉള്ള വ്യക്തിയാണ്. നല്ല നേതൃത്വ പാടവവും മികച്ച ഒരു അധ്യാപികയുമായ ദീപ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്,ഹെൽത് കെയർ ലീഡര്ഷിപ് എന്നിവയിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടിയിട്ടുണ്ട്.

 

തമ്പി ജോസ്

യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ആയ തമ്പി ജോസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മാന്‍ കൂടിയായ ശ്രീ തമ്പി ജോസ് നഴ്സിങ് ജോലി സംബന്ധമായ കേസുകളിൽ എൻ എം സി യിൽ നഴ്‌സസിനെ പ്രതിനിധീകരീക്കുന്നുണ്ട്. യുക്മയുടെ നാഷണൽ എക്സിക്യട്ടീവ് മെമ്പറും സാംസകാരിക വേദിയുടെ കോർഡിനേറ്ററുമായ ഇദ്ദേഹം നാലുതവണ ലിംകയുടെ ചെയർ പേഴ്സൺ ആയിരുന്നു.

നാലു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കുന്ന പഠന ശിബിരം മലയാളീ നഴ്‌സുമാർ നേരിടുന്ന പല പ്രശ്നങ്ങളെപറ്റിയും മനസ്സിലാക്കിക്കൊണ്ട് പങ്കെടുക്കുന്നവർക്ക് പൂർണ്ണമായും ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിനാൽ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻസ് കോർഡിനേറ്റർ ശ്രീ മനു സഖറിയായും സൗത്ത് വെസ്റ്റ് കോർഡിനേറ്റർ ജോജിസെബാസ്ത്യനും അഭ്യർത്ഥിച്ചു.

കോൺഫ്രൻസുകൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.

സൗത്ത് വെസ്റ്റ് റീജിയൻ : BCA Social Club, Green Furlong, Berinsfield, Oxfordshire, OX10 7NR

ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്‌സ് റീജിയൻ :
Disability Direct, Bramble Close, David’s Lane, Basford, Nottingham, NG6 0QG

കോൺഫ്രൻസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക.

സിന്ധു ഉണ്ണി, നാഷണൽ കോർഡിനേറ്റർ : 07979 123615

ജോജി സെബാസ്റ്റ്യൻ, സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ : 07985276873
മനു സഖറിയാ , ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്‌സ് റീജിയൻ : 07861424163

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more