1 GBP = 103.69

കടലിനടിയിൽ ന്യൂക്ലിയർ ടോര്‍പിഡോ നിർമ്മിക്കാൻ റഷ്യ ഒരുങ്ങുന്നു ; പെന്റഗൺ

കടലിനടിയിൽ ന്യൂക്ലിയർ ടോര്‍പിഡോ നിർമ്മിക്കാൻ റഷ്യ ഒരുങ്ങുന്നു ; പെന്റഗൺ

വാഷിംഗ്‌ടൺ: ശത്രു രാജ്യങ്ങൾക്ക് പുതിയ വെല്ലുവിളി ഉയർത്തി കടലിനടിയിൽ ന്യൂക്ലിയർ ടോര്‍പിഡോ നിർമ്മിക്കാൻ റഷ്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെൻറിൻെറ റിപ്പോർട്ടനുസരിച്ച് റഷ്യ കടലിനടിയിൽ ന്യൂക്ലിയർ ടോര്‍പിഡോ നിർമ്മിക്കുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റഷ്യ വികസിപ്പിക്കാനൊരുങ്ങുന്ന ന്യൂക്ലിയർ ടോര്‍പിഡോ അഥവാ ആണവ ആയുധം, കടലിനടിയിലൂടെ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള കഴിവ് ഉള്ളവയും, അമേരിക്കയുടെ സൈനിക ആസ്ഥാനവും , പല നഗരങ്ങളും ലക്ഷ്യമാക്കാൻ കഴിയുന്നതാണെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ന്യൂക്ലിയർ ടോര്‍പിഡോ റഷ്യ ഇത്തരത്തിൽ ശത്രു രാജ്യങ്ങൾക്ക് നേരെ ആക്റ്റിവേറ്റ് ചെയ്യുകയാണെങ്കിൽ വ്യാപകമായ റേഡിയോആക്ടീവ് മലിനീകരണമായിരിക്കും ഫലം. നിലവിൽ സമകാലിക ജിയോപൊളിറ്റിക്കൽ താൽപര്യങ്ങൾക്ക് വലിയ ഭീഷണിയായി യുണൈറ്റഡ് സ്റ്റേറ്റ്സിനേയും, വടക്കൻ അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനെയുമാണ് (നാറ്റോ) റഷ്യ പരിഗണിക്കുന്നത്.

നിലവിൽ റഷ്യ 2,000 തന്ത്രപ്രധാനമല്ലാത്ത തരത്തിലുള്ള ആണവ ആയുധങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കരുതി വെച്ചിരിക്കുന്ന ആയുധ ശേഖരത്തിൽ മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ, ഗ്രാവിറ്റി ബോംബ്സ്, മിഡ് റേഞ്ച് ബോംബ് വിമാനം തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ ഇൻറലിജൻസ് ഏജൻസി വ്യക്തമാക്കുന്നു.

അതേസമയം, ആണവ നിർവ്യാപനത്തിനുള്ള ഒരു പദ്ധതി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അമേരിക്കയ്ക്ക് ഉണ്ടെന്ന് ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാനഹാൻ പറഞ്ഞു. പ്രതിരോധ വകുപ്പ് നടത്തുന്ന ആണവ ആയുധ വികസന പദ്ധതികൾക്കും, നിർവ്യാപനത്തിനും എല്ലാ വിധത്തിലുള്ള പിന്തുണയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്ര്യഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദശാബ്ദത്തിൽ അമേരിക്ക ആണവായുധങ്ങളുടെ പങ്ക് കുറയ്ക്കാനുള്ള ശ്രമം
നടത്തുന്നുണ്ടായിരുവെന്നും, എന്നാൽ ചില രാജ്യങ്ങൾ ആണവായുധങ്ങളുടെ ശേഖരണത്തിൽ നിന്ന് പിന്നോട്ട് മാറിയിരുന്നില്ല, ലോകരാജ്യങ്ങൾക്ക് ഭീഷണിയായി അവർ ആണവ ശേഖരത്തെ ഉയർത്തികാട്ടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more