1 GBP = 104.00
breaking news

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍; കമാന്‍ഡോകള്‍ കശ്മീരില്‍ എത്തി

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍; കമാന്‍ഡോകള്‍ കശ്മീരില്‍ എത്തി

ദില്ലി: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോകള്‍ കശ്മീരില്‍ എത്തി. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ ആസ്ഥാനത്താണ് കമാന്‍ഡോകള്‍ താമസിക്കുന്നത്.

നൂറുപേര്‍ ഉള്‍പ്പെടുന്ന കമാന്‍ഡോ സംഘമാണ് കശ്മീരില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് ബിഎസ്എഫ് ക്യാപില്‍ പരീശീലനം നല്‍കിയതിനുശേഷമാണ് ജമ്മുകശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ഇവരെ നിയോഗിക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പടെയുള്ള മേഖലകളില്‍ കമാന്‍ഡോകളെ നിയോഗിക്കും.

കശ്മീര്‍ താഴ്‌വരയിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കഴിഞ്ഞ മാസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കമാന്‍ഡോകളെ നിയോഗിക്കാന്‍ തീരുമാനം എടുത്തത്. അത്യാധുനിക ആയുധനങ്ങളോടെ സംഘം കശ്മീരില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക സംഘം 1984 ലാണ് നിലവില്‍ വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more