1 GBP = 103.87

‘നൃത്താഞ്ജലി & കലോത്സവം 2017’ ന് – ഇന്ന് (വെള്ളിയാഴ്ച) തിരി തെളിയും…

‘നൃത്താഞ്ജലി & കലോത്സവം 2017’ ന് – ഇന്ന് (വെള്ളിയാഴ്ച) തിരി തെളിയും…

ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന് നാളെ തിരി തെളിയും.
കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys’ National School, Griffith Avenue), രാവിലെ 9 മണിക്ക് ഈ വർഷത്തെ പുതിയ ഇനമായ ശാസ്ത്രീയ സംഗീത മത്സരത്തോടെ കലയുടെ രണ്ടു ദിവസത്തെ മാമാങ്കത്തിന് തുടക്കമാവും. തുടർന്ന് നൃത്ത ഇനങ്ങളാവും ഒന്നാം ദിവസം അരങ്ങേറുക.
രണ്ടാം ദിവസം, ശനിയാഴ്ച നൃത്തേതര ജനപ്രിയ ഇനങ്ങളായ ഫാൻസി ഡ്രസ്സ് , പാട്ട് , നാടൻ പാട്ട് , മോണോ ആക്ട്, പ്രസംഗം, കവിതാപാരായണം തുടങ്ങിയവ അരങ്ങേറും. ശനിയാഴ്ച രാവിലെ വിവിധ വിഭാഗങ്ങളിലായി കളറിംഗ് , പെൻസിൽ ഡ്രോയിങ്, ചിത്ര രചന തുടങ്ങിയവയോടെ രാവിലെ മത്സരങ്ങൾ ആരംഭിക്കും.
ഡബ്ലിനിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ സിൽവർ കിച്ചൻ ഒരുക്കുന്ന ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളും വേദിയ്ക്ക് അരികിൽ ഉണ്ടാവും. കുട്ടികളുടെ ഈ മത്സരങ്ങൾ കാണാൻ എല്ലാ മലയാളികളെയും ഡബ്ള്യ.എം.സി എക്സിക്യൂട്ടീവ് കൗൺസിൽ ക്ഷണിക്കുന്നതായി അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more