1 GBP = 103.81
breaking news

നോട്ടിംഗ്ഹാം തിരുന്നാള്‍ ഭക്തിസാന്ദ്രം; കാണാതെ വിശ്വസിക്കുന്നതാണ് നമ്മുടേയും ഭാഗ്യമെന്ന് ഫാ. സന്തോഷ് വാഴപ്പള്ളി…

നോട്ടിംഗ്ഹാം തിരുന്നാള്‍ ഭക്തിസാന്ദ്രം; കാണാതെ വിശ്വസിക്കുന്നതാണ് നമ്മുടേയും ഭാഗ്യമെന്ന് ഫാ. സന്തോഷ് വാഴപ്പള്ളി…
നോട്ടിംങ്ഹാം:-  പ്രാര്‍ത്ഥനാ സ്തുതി ഗീതങ്ങളുടേയും ആത്മീയ അനുഷ്ഠാനത്തിന്റെയും നിറവില്‍ പ്രസിദ്ധമായ നോട്ടിംഗ്ഹാം തിരുന്നാള്‍ ഭക്തിസാന്ദ്രമായി. രാവിലെ 10 മണിക്ക് ലെന്റന്‍ ബുളിവാര്‍ഡ് സെന്റ്. പോള്‍സ് പള്ളി വികാരി റവ. ഫാ. ഡേവിസ് പാല്‍മര്‍ കൊടി ഉയര്‍ത്തിയതോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പ്രസുദേന്തി വാഴ്ചയ്ക്കും വി അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം നടന്ന ആഘോഷ പൂര്‍വമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് ക്ലിഫ്റ്റണ്‍ കോര്‍പ്പസ് ക്രിസ്തി ഇടവക വികാരി റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സന്തോഷ് വാഴപ്പള്ളി വചന സന്ദേശം നല്‍കി.
ദൈവത്തെ തൊട്ടവരും ദൈവം തൊടുന്നവരുമാണ് അനുഗ്രഹീതര്‍. തോമാശ്ലീഹാ ഈശോയുടെ തിരുമുറിവില്‍ തൊടാന്‍ ആഗ്രഹിച്ചു. എന്നാല്‍ വി അല്‍ഫോന്‍സാമ്മയെ അവളുടെ സഹനത്തിലൂടെ ദൈവം തൊട്ടു. വി. കുര്‍ബാനയില്‍ തോമാശ്ലീഹായെ പോലെ നാം ഈശോയെ തൊടുമ്പോള്‍ നമ്മുടെ ജീവിത ക്ലേശങ്ങളിലൂടെ വി. അല്‍ഫോന്‍സാമ്മയെ പോലെ ദൈവം നമ്മളേയും തൊടുന്നെന്ന് വചന സന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
വി കുര്‍ബ്ബാനയുടെ സമാപനത്തില്‍ ലദീഞ്ഞ് പ്രാര്‍ത്ഥനയും ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും നടന്നു. സമാപന ആശിര്‍വ്വാദത്തിന് ശേഷം ചെണ്ടമേള കലാപ്രകടനവും നടന്നു.
തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നിലും പങ്കുചേര്‍ന്നാണ് വിശ്വാസികള്‍ പിരിഞ്ഞത്. അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികള്‍ ഭക്തിപൂര്‍വ്വം തിരുന്നാളില്‍ പങ്കുചേര്‍ന്നു.
തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് വികാരി റവ ഫാ ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, പ്രസുദേന്തിമാര്‍, മതധ്യാപകര്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായക സംഘം, വിമെന്‍സ് ഫോറം, വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more