1 GBP = 103.33

നോട്ടിംഗ്ഹാം സെന്റ്. പോള്‍സ് ദേവാലയത്തില്‍ ക്രിസ്തുമസ് മലയാളം കുര്‍ബാനയും സൗഹൃദ കരോള്‍ ഗാന മത്സരവും

നോട്ടിംഗ്ഹാം സെന്റ്. പോള്‍സ് ദേവാലയത്തില്‍ ക്രിസ്തുമസ് മലയാളം കുര്‍ബാനയും സൗഹൃദ കരോള്‍ ഗാന മത്സരവും

ലോക രക്ഷകനായ ഈശോമിശിഹായുടെ പിറവിത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും ആഘോഷമായ ക്രിസ്തുമസ് കുര്‍ബ്ബാനയും ഡിസംബര്‍ 25 ഉച്ച കഴിഞ്ഞു 2 മണിക്ക് നോട്ടിംഗ്ഹാം സെന്റ്. പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കപ്പെടും. നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ക്രിസ്തുമസ് കുര്‍ബ്ബാനയെ തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സൗഹൃദ കരോള്‍ ഗാന മത്സരം നടക്കും. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്യും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പള്ളി പാരിഷ് ഹാളില്‍ ക്രിസ്തുമസ് ആഘോഷങ്ങളും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.

ക്രിസ്തുമസിന് ഒരുക്കമായി ദ്വിദിന വാര്‍ഷിക ധ്യാനം ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. ആന്റണി പറങ്കിമ്യാലില്‍ വിസി, കിഡ്‌സ് ഫോര്‍ കിങ്ഡം മിനിസ്ട്രീസ് യുകെ എന്നിവരുടെ നേതൃത്വത്തില്‍ നടക്കപ്പെട്ടു. ഇടവകയിലെ വിവിധ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഭക്തി നിര്‍ഭരമായ ക്രിസ്തുമസ് കരോള്‍ വിവിധ ദിവസങ്ങളിലായി സംഘടിക്കപ്പെട്ടു. ഉണ്ണീശോയുടെ ജനനത്തെ കുറിച്ചറിഞ്ഞ ആട്ടിടയന്മാര്‍ തങ്ങള്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ സന്തോഷകരമായ കാര്യത്തെ സമീപവാസികളെയെല്ലാം അറിയിച്ചതിനെയാണ് ദിവ്യരക്ഷകന്റെ ജനനവാര്‍ത്തയുടെ പാട്ടുകള്‍ പാടി വിവിധ ഭവനങ്ങളിലെത്തുന്ന കരോള്‍ സംഘങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും ക്രിസ്തുമസ് ആഘോഷ പരിപാടികളിലും പങ്കു ചേരാന്‍ ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

വിലാസം:

NG72BY

Lenton Boulvard

St. Paul’s Roman Catholic Church

വാര്‍ത്ത: ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more