ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ക്ക് കടലാസു വില; ഡിസംബര്‍ 30നുള്ളില്‍ പഴയ നോട്ടുകള്‍ മാറ്റണം


ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ക്ക് കടലാസു വില; ഡിസംബര്‍ 30നുള്ളില്‍ പഴയ നോട്ടുകള്‍ മാറ്റണം

ദില്ലി: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

2016 നവംബര്‍ എട്ടു മുതല്‍ 2016 ഡിസബര്‍ 30 വരെ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ എത്തി പഴയ നോട്ടുകള്‍ മാറ്റിയെടുക്കണമെന്ന് നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്ത് നാളെയും മറ്റന്നാളും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും മോദി പറഞ്ഞു.ഇന്ന് മുതല്‍ 500, 1000 നോട്ടുകള്‍ക്ക് കടലാസിന്റെ വില മാത്രമേ ഉണ്ടാകുകയുള്ളൂയെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ആശുപത്രിയിലെത്തുന്നവര്‍ക്കും റെയില്‍വേ യാത്രക്കും മൂന്നു ദിവസത്തേക്ക് അനുമതി നല്‍കാമെന്നും മോദി അറിയിച്ചു. എടിഎം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 2000 ആക്കുവാനും തീരുമാനമുണ്ട്.

രാജ്യത്ത് ശത്രുരാജ്യങ്ങള്‍ അനധികൃതമായി ഇറക്കുന്ന കള്ളനോട്ടും കള്ളപ്പണവുമാണ് തീവ്രവാദത്തിന് വളമാകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരായ യുദ്ധം തുടങ്ങികഴിഞ്ഞെന്നും മോദി പറഞ്ഞു. 1.5 ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായും മോദി അറിയിച്ചു. സൈനിക മേധാവികളുമായും രാഷ്ട്രപതിയുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇതിനു മുമ്പ് കേന്ദ്ര മന്ത്രിസഭാ യോഗവും ചേര്‍ന്നിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 313
Latest Updates