നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരെന്ന് ആര്‍ബിഐ


നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരെന്ന് ആര്‍ബിഐ

നോട്ട് അസാധുവാക്കല്‍ പരിഗണിക്കാന്‍ റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമതിയ്ക്ക് മുന്‍പാകെ റിസര്‍വ്വ്ബാങ്ക് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് റിസര്‍വ്വ്ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

റിസര്‍വ്വ്ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചത്. പിറ്റേന്ന് ഇതിന് അനുമതി നല്‍കുകയായിരുന്നുവെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates