1 GBP = 104.19

നോര്‍ത്ത് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരുക്ക്

നോര്‍ത്ത് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരുക്ക്

നോര്‍ത്ത് ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ ചുരുങ്ങിയത് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 7 മണിയോടെയാണ് സൗത്ത്‌ഗേറ്റ് ട്യൂബ് സ്‌റ്റേഷനില്‍ യാത്രക്കാരെ ഞെട്ടിച്ച് കൊണ്ട് സ്‌ഫോടനം നടന്നത്. ആദ്യം ഏതെങ്കിലും ഭീകരര്‍ നടത്തിയ സ്‌ഫോടനമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അമിതമായി ചൂടായ ഇലക്ട്രോണിക് ഡിവൈസാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. മൂന്ന് പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കിയതായും ആംബുലന്‍സ് സര്‍വ്വീസ് വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടിംഗ് പവര്‍ ഡ്രില്ലിലെ ബാറ്ററിയാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചു. സംശയാസ്പദമായ പാക്കേജ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി അന്വേഷണം നടത്തിയതായി പോലീസ് ആദ്യം പറഞ്ഞിരുന്നു.

പിന്നീടാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഈ അവകാശവാദം തിരുത്തിയത്. സ്‌ഫോടനത്തിന് തീവ്രവാദി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. സ്‌ഫോടനം നടന്നതോടെ പരിഭ്രാന്തരായ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ചിതറിയോടി. ഇതിനിടെ പ്രായമായ ആളുകള്‍ വരെ താഴെ വീണ് പരുക്കേറ്റു.

സ്‌ഫോടനം നടന്നതിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ പാഴ്‌സണ്‍സ് ഗ്രീനിലെ ഡിസ്ട്രിക്ട് ലൈന്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ മുപ്പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. പരിസരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതോടെ ആര്‍ണോസ് ഗ്രോവിനും, കോക്‌ഫോസ്‌റ്റേഴ്‌സിനും ഇടയിലുള്ള ട്യൂബ് ലൈനില്‍ തടസ്സങ്ങള്‍ നേരിടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more