1 GBP = 103.68

സ​മാ​ധാ​ന​വും ഐ​ക്യ​വും സ്ഥാപിക്കണം ; കിം ജോങിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ദക്ഷിണ കൊറിയ

സ​മാ​ധാ​ന​വും ഐ​ക്യ​വും സ്ഥാപിക്കണം ; കിം ജോങിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ദക്ഷിണ കൊറിയ

സിയോൾ : ആണവ ശക്തിയുടെ പേരിൽ യുദ്ധ സജ്ജമായി നിൽക്കുന്ന ഇരു കൊറിയൻ രാജ്യങ്ങളും ചർച്ചയ്ക്ക് തയാറാകുന്നു. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ജ​നു​വ​രി ഒ​മ്പ​തി​ന് ഉ​ന്ന​ത​ത​ല ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ അറിയിച്ചു.

ശീ​ത​കാ​ല ഒ​ളി​മ്പി​ക്സി​ൽ ഉത്തര കൊറിയൻ താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ടാ​ണ് ച​ർ​ച്ച​യെ​ന്നു ദ​ക്ഷി​ണ കൊ​റി​യ വ്യക്തമായി. എന്നാൽ ഈ ചർച്ചയിലൂടെ ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് സൂചനകൾ.

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ വെ​ച്ച്‌ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളിം​പി​ക്സി​ല്‍ ഉ​ത്ത​ര കൊ​റി​യ​യു​ടെ ടീ​മി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും കിം ​വ്യ​ക്ത​മാ​ക്കി​യതിനാലാണ് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പുതിയ ​തീരു​മാ​നം. ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി പാ​ൻ​മു​ൻ​ജോം പ്ര​വി​ശ്യ​യി​ൽ വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ ഏ​കീ​ക​ര​ണ മ​ന്ത്രി ചോ ​മൈ​യം​ഗ് ഗ്യോം​ഗ് പ​റ​ഞ്ഞു.

ഒ​ളിം​പി​ക്സി​ല്‍ ഉ​ത്ത​ര കൊ​റി​യ പ​ങ്കെ​ടു​ക്കു​ന്ന​തി​ലൂ​ടെ സ​മാ​ധാ​ന​വും , ഐ​ക്യ​വും പുനഃസ്ഥാപിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more