1 GBP = 103.69
breaking news

കടലില്‍ മുക്കുമെന്ന ഭീഷണിക്ക് പുറമേ ജപ്പാന് മുകളില്‍ വീണ്ടും മിസൈല്‍ പറത്തി ഉത്തരകൊറിയ

കടലില്‍ മുക്കുമെന്ന ഭീഷണിക്ക് പുറമേ ജപ്പാന് മുകളില്‍ വീണ്ടും മിസൈല്‍ പറത്തി  ഉത്തരകൊറിയ

സോള്‍: യു. എന്‍ രക്ഷാസമിതി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ആണവായുധങ്ങള്‍ ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ പേപ്പട്ടിയെ എന്ന പോലെ അടിച്ചു കൊന്ന് ചാരമാക്കുമെന്നും ഭീഷണി മുഴക്കിയതിന് പിന്നാലെ ജപ്പാന് മുകളില്‍കൂടി വീണ്ടും മിസൈല്‍ പറത്തി ദക്ഷിണ കൊറിയ. ഇന്ന് ഉത്തര കൊറിയന്‍ സമയം ആറരയോടെയാണ് മിസൈല്‍ പറത്തിയത്.

കഴിഞ്ഞ മാസം വടക്കന്‍ ജാപ്പനീസ് ദ്വീപായ ഹൊക്കെയ്‌ഡോയ്ക്ക് മുകളിലൂടെ മദ്ധ്യദൂര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു വിട്ടതിന് പിന്നാലെയാണ് ഉത്തര കൊറിയ ജപ്പാന് നേരെ പുതിയ ഭീഷണി മുഴക്കുന്നതും വീണ്ടും മിസൈല്‍ അയക്കുന്നതും.
”ജപ്പാന്റെ നാല് ദ്വീപുകള്‍ ‘ജൂഷെ’ ആണവ ബോംബുകള്‍ പ്രയോഗിച്ച് കടലില്‍ മുക്കും. നമ്മുടെ സമീപത്ത് ഇനി ജപ്പാന്‍ വേണ്ട.” ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട സന്ദേശത്തില്‍ പറഞ്ഞു.

ഉത്തരകൊറിയന്‍ സ്ഥാപകനും ഇപ്പോഴത്തെ സര്‍വാധിപതി കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇല്‍ സുങിന്റെ സ്വയം പര്യാപ്തതാ പ്രത്യ ശാസ്ത്രമാണ് ജൂഷെ. സ്വന്തം ആണവ ബോംബ് ഉപയോഗിച്ച് ജപ്പാനെ തകര്‍ക്കുമെന്നാണ് ഭീഷണി. അതുപോലെ തിരിച്ചടിക്കാനുള്ള എല്ലാ സന്നാഹവും ഉപയോഗിച്ച് അമേരിക്കയെ ചാരമാക്കി ഇരുട്ടിലേക്ക് തള്ളുമെന്നും സന്ദേശത്തില്‍ പറയുന്നു. യു.എന്‍ ഉപരോധത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഉത്തര കൊറിയ, അമേരിക്ക നിഷേധാത്മക നിലപാടു തിറുത്തുന്നതുവരെ ഒരു ചര്‍ച്ചയ്ക്കും സന്നദ്ധമല്ലെന്നും വ്യക്തമാക്കി.

ആണവപദ്ധതിക്കു പണം കിട്ടാതാവുന്നതോടെ ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴങ്ങുമെന്ന കണക്കുകൂട്ടലില്‍ കടുത്ത ഉപരോധങ്ങളാണ് യു. എന്‍ രക്ഷാസമിതി ഏര്‍പ്പെടുത്തിയത്. എണ്ണയുടെയും എണ്ണ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിയും തുണിത്തരങ്ങളുടെ കയറ്റുമതിയും നിരോധിച്ചു. വിദേശത്തു ജോലി ഏര്‍പ്പെടുത്തിയത്. എണ്ണയുടെയും എണ്ണ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിയും തുണിത്തരങ്ങളുടെ കയറ്റുമതിയും നിരോധിച്ചു. വിദേശത്തു ജോലി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more