1 GBP = 104.04

ആദ്യ നോര്‍ത്ത് ഈസ്റ്റ് കലാമേള ഒക്ടോബര്‍ 22ന് ന്യൂകാസിലില്‍….

ആദ്യ നോര്‍ത്ത് ഈസ്റ്റ് കലാമേള ഒക്ടോബര്‍ 22ന് ന്യൂകാസിലില്‍….

അലക്‌സ് വര്‍ഗീസ്

ന്യൂകാസില്‍ : യുക്മയും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന നോര്‍ത്ത് ഈസ്റ്റ് കലാമേള ഒക്ടോബര്‍ 22നു ന്യൂകാസിലില്‍ വച്ച് നടത്തപെടുമെന്നു യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മാന്‍ ഭാരവാഹികളായ ഷെല്ലി ഫിലിപ്പ്, ജിബി വാഴക്കുളം എന്നിവര്‍ അറിയിച്ചു. നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലുള്ള അസോസിയേഷനുകളെ ഏകോപിപ്പിച്ചു കൊണ്ട് നടക്കുന്ന കലാമേളയില്‍ വിജയികളാകുന്നവര്‍ക്ക് 28നു നടക്കുന്ന യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.

നാട്ടിലെ സ്‌കൂള്‍ യുവജനോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ യുക്മ കാലങ്ങളായി നടത്തുന്ന ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് ഈസ്റ് മലയാളി കുട്ടികള്‍ക്ക് ആദ്യമായി ലഭിക്കുന്ന അവസരം വിനിയോഗിക്കുവാന്‍ നോര്‍ത്ത് ഈസ്റ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി കഴിഞ്ഞു .

ന്യൂകാസിലില്‍ ആദ്യമായി നടക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായി മാറുന്ന നോര്‍ത്ത് ഈസ്റ്റ് കലാമേളയ്ക്ക് ആതിഥേയത്വം ഒരുക്കുന്ന മാന്‍ അസോസിയേഷന്‍ ന്യൂകാസിലേക്ക് എത്തുന്ന മുഴുവന്‍ മലയാളികള്‍ക്കും കലാകാരന്മാര്‍ക്കും വേണ്ട ക്രമീകരണങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്.

നോര്‍ത്ത് ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികളും വലിയ സംഗീത നിശകളും അരങ്ങേറുന്ന സേജ് ഗേറ്റ് ഷെഡില്‍ വച്ച് കലാമേള സംഘടിപ്പിക്കുവാന്‍ ആണ് സംഘാടക സമിതി പദ്ധതി ഇടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെല്ലി ഫിലിപ്പ് , ജിബി വാഴക്കുളം , എല്‍ദോസ് പോള്‍ , ഹണി ബാബു എന്നിവരുമായി ബന്ധപ്പെടുക .

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more