1 GBP = 103.12

യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ പുനഃസംഘടനയും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നാളെ ന്യൂകാസിലില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കുന്നു

യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ പുനഃസംഘടനയും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നാളെ ന്യൂകാസിലില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കുന്നു

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.)

ഒരുമാസത്തിലേറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളി സംഘടനകള്‍ക്ക് ഇത് സാഫല്യ നിമിഷം. കൂടുതല്‍ സംഘടനകള്‍ യുക്മയിലേക്ക് കടന്നു വരുന്നതിന്റെ തുടര്‍ച്ചയായി പുതിയ റീജിയണുകള്‍ രൂപീകരിക്കുകയും, കാര്യക്ഷമമല്ലാത്ത റീജിയനുകള്‍ പുനഃസംഘടിപ്പിക്കുകകയും ചെയ്യുമെന്ന പ്രഖ്യാപനം ഇതാ യാഥാര്‍ഥ്യമാകുന്നു. യുക്മ രൂപീകൃതമായ 2009 ല്‍ രൂപംകൊണ്ടെങ്കിലും, കഴിഞ്ഞ നാല് വര്‍ഷത്തോളമായി യാതൊരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ ആണ് പുനഃസംഘടിപ്പിക്കപ്പെടുന്നത്.

റീജിയണില്‍ നിലവില്‍ സജീവമായ അസ്സോസിയേഷനുകളെയും പുതുതായി കടന്നു വരുന്ന അസ്സോസിയേഷനുകളെയും ചേര്‍ത്ത് കൊണ്ട് ശക്തമായ റീജിയനുകളില്‍ ഒന്നായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നാഷണല്‍ കമ്മിറ്റി നടത്തുന്നത്. റീജിയണിലെ സജീവമായ അംഗ സംഘടനാ ഭാരവാഹികളും പ്രതിനിധികളും റീജിയണ്‍ പുനഃസംഘടിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഌഘനീയമാണ്.

പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്ഷ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കും. നാളെ (ഞായര്‍) വൈകുന്നേരം മൂന്ന്മണിക്ക് ന്യൂകാസിലില്‍ ത്രോക്ക് ലി യൂണിയന്‍ ജാക്ക് സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ യുക്മയിലേക്ക് പുതുതായി കടന്നു വരുന്ന മലയാളി അസോസിയേഷനുകള്‍ക്കുള്ള അംഗത്വവിതരണവും യുക്മ പ്രസിഡന്റ് നിര്‍വഹിക്കും.

യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ദേശീയ ട്രഷറര്‍ അലക്‌സ് വര്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ദീപ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം, ദേശീയ നേതൃത്വത്തിന്റെ ശക്തമായ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകും.
പുനഃ സംഘടിപ്പിക്കപ്പെട്ട റീജിയന്റെ ആറ് അംഗ അസ്സോസിയേഷനുകളിലും നിന്നുള്ള ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും യുക്മ പ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കേണ്ടതാണ്.

യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Throckley Union Jack Social Club, Hilda Terrace Throckley, Newcastle – NE15 9NQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more