1 GBP = 103.89

തുറക്കുമോ നോഹയുടെ പെട്ടകം?​ പെട്ടകം അരാരത്ത് പർവ്വതത്തിൽ ഉറച്ചിരുന്നെന്ന സൂചനയുമായി ഗവേഷകർ

തുറക്കുമോ നോഹയുടെ പെട്ടകം?​ പെട്ടകം അരാരത്ത് പർവ്വതത്തിൽ ഉറച്ചിരുന്നെന്ന സൂചനയുമായി ഗവേഷകർ

അങ്കാറ: അരാരത്ത് പർവതത്തിൽ ഉറച്ചുപോയ നോഹയുടെ പെട്ടകം വീണ്ടും തിരിച്ചുവന്നെങ്കിലോ? ഇനിയൊരു പ്രളയമെത്തിയാൽ സുരക്ഷിതരായി ഒളിച്ചിരിക്കാൻ പെട്ടകം തുണയാകുമോ?
നോഹയുടെ പെട്ടകത്തെ കുറിച്ചുള്ള അന്വേഷണത്തിനായി ഇറങ്ങിത്തിരിച്ച സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ വിരൽചൂണ്ടുന്നത് പുതിയ വഴിത്തിരിവുകളിലേക്കാണ്.

മഹാപ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ യഹോവയുടെ കല്പനപ്രകാരം നോഹ പണികഴിപ്പിച്ച പെട്ടകം , പേമാരി കഴിഞ്ഞ് 150 ദിവസത്തിനു ശേഷം അരാരാത്ത് പർവതത്തിൽ ഉറച്ചെന്നാണ് ബൈബിളിൽ പറയുന്നത്.

2010ലാണ് പെട്ടകത്തെക്കുറിച്ചുള്ള അന്വേഷവുമായി ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സംഘം തുർക്കിയിലെ അരാരത്ത് പർവതപ്രദേശത്ത് ആദ്യമെത്തിയത്. എന്നാൽ ഇവരുടെ ഗവേഷണങ്ങൾക്ക് പെട്ടകത്തെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ നൽകാൻ സാധിച്ചില്ല.

കാലിഫോർണിയയിൽ നിന്നുള്ള മറ്രൊരു സംഘമാണ് നോഹയുടെ പെട്ടകവും തേടി വീണ്ടും അരാരത്തിൽ എത്തിയിരിക്കുന്നത്. പെട്ടകം ഈ പർവതത്തിൽ തന്നെ ഉറച്ചിരുന്നതായി സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകളും ഇവർക്ക് ലഭിച്ചതായാണ് വിവരം. 4000 മീറ്റർ നീളത്തിലുള്ള പെട്ടകത്തിന്റെ അവശിഷ്ടങ്ങൾ ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. ഇവയുടെ കാലപ്പഴക്കം നിർണയിക്കാനായി കാർബൺ ഡേറ്രിംഗിന് വിധേയമാക്കിയപ്പോൾ 4800 വർഷം പഴക്കമുള്ളതായി കണ്ടെത്തുകയും ചെയ്തു.

നോഹയുടെ പെട്ടകം
515 അടി നീളം
86 അടി വീതി
52 അടി ഉയരം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more