breaking news

news in detail

എന്‍ എം സി എ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 28 ന് , ഒപ്പം ചിലങ്ക പൂജയും ഹാസ്യ സന്ധ്യയും

എന്‍  എം  സി എ ക്രിസ്തുമസ്  നവവത്സര  ആഘോഷങ്ങള്‍ ഡിസംബര്‍  28 ന് , ഒപ്പം  ചിലങ്ക പൂജയും  ഹാസ്യ സന്ധ്യയും

ഡിക്‌സ് ജോര്‍ജ്

നോട്ടിഗ്ഹാം മലയാളികളുടെ കലാ സാംസ്‌കാരിക സംഘടന യായ എന്‍ എം സി എ യുടെ 2016 ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 28 ബുധനാഴ്ച റൂഷ് ക്ലിഫി ലെഷര്‍ സെന്‍ഡര്‍റില്‍ വെച്ചു നടക്കും രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് ഒന്‍പതു മണിവരെ നീണ്ടുനില്‍ക്കും .എന്‍ എം സി എ സ്‌കൂള്‍ ഓഫ് ഡാന്‍സി ലെ കുട്ടികളുടെ ചിലങ്ക പൂജയോടെ തുടങ്ങുന്ന പരിപാടികളിലെ മുഖ്യ ആകര്‍ഷണം നടനും ഹാസ്യ താരവുമായ നെല്‍സണ്‍ . ജോബി പാലാ തുടങ്ങിഒരുകൂട്ടം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ എന്ന സംഗീത ഹാസ്യ പരിപാടിയാണ് .

കലാ സാംസ്‌കാരിക പരിപാടികളും ക്രിസ്തുമസ് വിഭവ ങ്ങള്‍ നിരക്കുന്ന സമൃദ്ധമായ ഉച്ച ഭക്ഷണവും ചാരിറ്റി തട്ടുകടയും ഒക്കെ ചേര്‍ന്ന് ആഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഭരണസമിതി .
ഗാനമേളയും വിവിധ ഇനം നാട്യ രൂപങ്ങളും , ഹാസ്യവും ഒക്കെ കൂടിച്ചേരുന്ന ആഘോഷത്തിലേക്ക് എല്ലാമലയാളികളെയും സ്വാഗതം ചെയ്യുന്നതായി എന്‍ എം സി എ ഭരണ സമിതി ക്കുവേണ്ടി സെക്രട്ടറി ജോമോന്‍ ജോസ് അറിയിച്ചു

.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more