1 GBP = 103.89
breaking news

യുകെയിൽ നേഴ്‌സാകാൻ ഐ.ഇ എൽ ടി എസിന് പകരം ഒ.ഇ.ടി മതി; എൻ എം സിയുടെ പുതിയ നിയമം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

യുകെയിൽ നേഴ്‌സാകാൻ ഐ.ഇ എൽ ടി എസിന് പകരം ഒ.ഇ.ടി മതി; എൻ എം സിയുടെ പുതിയ നിയമം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ നേഴ്‌സാകാന്‍ ഇനി മുതല്‍ ഒ.ഇ.ടി അഥവാ ഓക്കുപ്പേഷണല്‍ ഇംഗ്‌ളീഷ ടെസറ്റ് പാസായാല്‍ മതി. ഇതു സംബന്ധിച്ച തീരുമാനം മിനിഞ്ഞാന്ന് എന്‍.എം.സി പ്രഖ്യാപിച്ചു. ഇതോടെ ആയിരക്കണക്കിന് മലയാളി നേഴ്‌സുമാര്‍ക്ക് യു.കെ.യിലെത്താന്‍ വഴിയൊരുങ്ങി. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ഒ.ഇ.ടി പാസായ ആയിരക്കണക്കിന് നേഴ്‌സുമാരെ എന്‍.എച്ച്.എസ് റിക്രൂട്ട് ചെയ്യും. വര്‍ഷങ്ങളായി ഐ.എല്‍.ടി.എസ് എന്ന ബാലികേറാമല എൻ എച്ച് എസ് അടക്കമുള്ള ആരോഗ്യമേഖലയിൽ നേഴ്‌സുമാരുടെ കടുത്ത ക്ഷാമം സൃഷ്ടിച്ചിരുന്നു. നിലവില്‍ നാല്പത്തിനായിരത്തോളം നേഴ്‌സുമാരുടെ കുറവാണ് യു.കെ.യില്‍ ഉള്ളത്. യു.കെ.യില്‍ എത്തിയ ശേഷം ഐ.എല്‍.ടി.എസ് പാസാകാന്‍ കഴിയാത്തതിന്റെ പേരില്‍ കെയറര്‍മാരായി ജോലി നോക്കുന്നവര്‍ക്ക് ഒ.ഇ.ടി പാസായാല്‍ നേഴ്‌സുമാരാകാം. ഐ ഇ എൽ ടി എസിനെ അപേക്ഷിച്ച് താരതമ്യേന ലളിതമായ ഓ ഇ ടി മലയാളികള്‍ക്ക് വന്‍ അവസരമാണ് യുകെയിലൊരുക്കുന്നത്. യു.കെ.യില്‍ കെയറര്‍മാരായി ജോലി നോക്കുന്നവര്‍ക്ക് നേഴ്‌സുമാരാകാന്‍ ബി ഗ്രേഡോടുകൂടി ഒ.ഇ.ടി പാസായാല്‍ മതി. ഐ.എല്‍.ടി.എസിന് ഏഴ് സ്‌കോര്‍ എന്ന നിബന്ധന വന്നതോടെ നേഴ്‌സുമാര്‍ക്ക് മുന്നില്‍ വാതില്‍ അടയുകയായിരുന്നു. വളരെ ചുരുക്കം നേഴ്‌സുമാര്‍ക്കേ ഏഴ് സ്‌കോര്‍ നേടി യു.കെ.യില്‍ എത്താന്‍ കഴിഞ്ഞുള്ളു. ഇതെ തുടര്‍ന്നാണ് എന്‍.എച്ച്എസില്‍ നേഴ്‌സുമാരുടെ കടുത്ത ക്ഷാമമായി.

എന്‍എച്ച്എസില്‍ റിക്രൂട്ടിംഗ് കൂപ്പുകുത്തിയതും ഫിലിപ്പൈന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാനിരുന്ന നഴ്സുമാരില്‍ 90 ശതമാനം പേരും ലാംഗ്വേജ് ടെസ്റ്റില്‍ തോറ്റു തൊപ്പിയിട്ടതും പരിഗണിച്ചു വിദേശ നഴ്സുമാര്‍ക്ക് ഇംഗ്ലീഷ് കടമ്പയില്‍ അയവു വരുത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
ഭാഷാ ടെസ്റ്റുകള്‍ യൂറോപ്പില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കൂടി ഏര്‍പ്പെടുത്തിയ കഴിഞ്ഞ ഒന്‍പത് മാസക്കാലത്തില്‍ നഴ്സ് റിക്രൂട്ട്മെന്റ് 96 ശതമാനമാണ് കുറവ് നേരിട്ടത്. പാസാകാന്‍ എളുപ്പമുള്ള ടെസ്റ്റ് നടത്തി നഴ്സുമാരെ പരമാവധി ജോലിക്ക് എടുക്കാന്‍ നഴ്സിംഗ് വാച്ച്ഡോഗ് അടുത്തയിടെ അനുമതി നല്‍കിയിരുന്നു.

റീഡിങ്, റൈറ്റിങ്, സ്‌പീക്കിങ്, ലിസ്റ്റനിംഗ് തുടങ്ങിയ നാല് വിഭാഗങ്ങളിലും സ്‌കോർ ഏഴു വീതം ഐ ഇ എൽ ടി എസിൽ കരസ്ഥമാക്കുകയെന്നത് നേഴ്‌സുമാർക്ക് അതികഠിനമായിരുന്നു.
കഴിഞ്ഞ മാസം കെന്റിലെ എന്‍എച്ച്എസ് ആശുപത്രിയിലേക്ക് ഫിലിപ്പിനോ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പരിശ്രമം പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കെന്റിലെ ഗില്ലിംഗ്ഹാം മെഡ്വേ മാരിടൈം ഹോസ്പിറ്റലിലാണ് ഇവര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. 394 ഫുള്‍ ടൈം നഴ്സിംഗ് വേക്കന്‍സികള്‍ ഫിലിപ്പൈന്‍ നഴ്സുമാരെ നിയോഗിച്ച് നികത്താനായിരുന്നു പദ്ധതി. എന്നാല്‍ എത്തിച്ച ആദ്യ ഗ്രൂപ്പ് നഴ്സുമാരില്‍ 90% പേരും ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 7 പേര്‍ മാത്രമാണ് ടെസ്റ്റ് പാസായത്.

നിലവിലെ ഇംഗ്ലീഷ് പരിജ്ഞാനം പരീക്ഷ കടുപ്പമാണെന്ന് ആശുപത്രി മേധാവികള്‍ തന്നെ ആരോപിക്കുന്നു.എന്‍എച്ച്എസിലെ ഒഴിവുകള്‍ വലിയ പ്രശ്നമായി അവശേഷിക്കുകയാണ്. 2016 ഡിസംബറില്‍ മാത്രം 1 ലക്ഷം മണിക്കൂറാണ് ഏജന്‍സി ജീവനക്കാരെയും, താല്‍ക്കാലിക ജോലിക്കാരെയും നിയോഗിക്കേണ്ടി വന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. പുതിയ നിയമം കേരളത്തിലെ നേഴ്‌സുമാർക്ക് യുകെയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന കാര്യത്തിൽ സംശയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more