1 GBP = 103.12

ട്രംപുമായുള്ള കൂടിക്കാഴ്ച്ച; ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കിം ജോങ് ഉന്‍

ട്രംപുമായുള്ള കൂടിക്കാഴ്ച്ച; ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കിം ജോങ് ഉന്‍

സോള്‍: ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ ആശങ്കയുണ്ടാക്കിയ അണ്വായുധ പരീക്ഷങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍. കൊറിയന്‍ മേഖലകകളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും പങ്കെടുക്കുന്ന ഉച്ചകോടി അടുത്തയാഴ്ച നടക്കാനിരിക്കെയാണ് അണ്വായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായുള്ള കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. ഏപ്രില്‍ 21 മുതല്‍ ഉത്തര കൊറിയ അണ്വായുധ പരീക്ഷങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം ഉത്തരകൊറിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. ഉത്തരകൊറിയയെയും ലോകത്തെയും സംബന്ധിച്ച് ഇത് നല്ലൊരു വാര്‍ത്തയാണ്. വലിയ പുരോഗതിയാണിത്. ഉച്ചകോടിയുമായി മുന്നോട്ട് പോകുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

സൗഹൃദത്തിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയ-ഉത്തര കൊറിയ ഉച്ചകോടി ഏപ്രില്‍ 27നാണ് നടക്കുന്നത്. 2007 ന് ശേഷം ആദ്യമായാണ് ഇരു കൊറിയകളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്. ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഉച്ചകോടി.

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ഉന്നതതലയോഗത്തിലാണ് ഉച്ചകോടി സംബന്ധിച്ച തീരുമാനമായത്. ഉച്ചകോടിയില്‍ ഇരു കൊറിയകളുടേയും പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തും. കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ എത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയായിരിക്കും കിം. ദക്ഷിണ കൊറിയയുമായുള്ള ഉച്ചകോടിക്ക് ശേഷം ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളിലായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായും കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more