1 GBP = 103.12

നിപ: കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു​; മരണം 17 ആയി

നിപ: കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു​; മരണം 17 ആയി

കോഴിക്കോട്​: നിപ ​വൈറസ്​ ബാധിച്ച്​ കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു. ബാലുശ്ശേരിക്കടുത്ത്​​ കോട്ടൂർ പഞ്ചായത്തിലെ പൂനത്ത്​ രസിൻ(25) ആണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ നിപ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 17 ആയി.

നിപ ബാധിച്ച്​ കോഴിക്കോട്ട്​ ബുധനാഴ്​ച രണ്ട്​ പേർ മരിച്ചിരുന്നു. കോഴിക്കോട്​ ജില്ല കോടതി സീനിയർ സൂപ്രണ്ട്​ പാലാഴി റോഡ്​ കെ.ടി. താഴം വടക്കുഴിയിൽ പറമ്പ്​ ‘ഡിവൈനി’ൽ ടി.പി. മധുസൂദനൻ​ (56), ലോറി ​ൈ​​​ഡ്രവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്പ്​ മാട്ടുമുറി കോളനിയിൽ അഖിൽ (28) എന്നിവരാണ് ബുധനാഴ്​ച മരിച്ചത്​.

നേരത്തേ ബംഗ്ലാദേശിൽ റിപ്പോർട്ട്​ ചെയ്​ത ​ൈവറസി​​​​െൻറ ജനിതക സ്വഭാവത്തോടുകൂടിയതാണ്​ കേരളത്തിൽ കണ്ടെത്തിയത്​ എന്നാണ്​ പ്രാഥമിക നിഗമനം. പേരാ​മ്പ്രയാണ്​ വൈറസ്​ ബാധയുടെ  ഉറവിടമെന്നാണ്​ ഇതുവരെയുള്ള പരിശോധനയിൽ വ്യക്​തമായതെന്നും അവർ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more