1 GBP = 103.70

നിപ വൈറസ്; മരിച്ചവരുടെ എണ്ണം പതിനൊന്നായി

നിപ വൈറസ്; മരിച്ചവരുടെ എണ്ണം പതിനൊന്നായി

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ​ന്തി​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ൽ വ​ള​ച്ചു​കെ​ട്ടി​യി​ൽ മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായ സാബിത്തും സ്വാ​ലി​ഹും നേരത്തെ നിപ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

മൂസയുടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ സാ​ബി​ത്ത് (23) ഈ ​മാ​സം അ​ഞ്ചി​നാണ് പ​നി ബാ​ധി​ച്ച് മ​രി​ച്ചത്. അ​ൾ​സ​റി​നെ തു​ട​ർ​ന്ന് വി​ദേ​ശ​ത്തു​നി​ന്ന്​ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു സാ​ബി​ത്ത്. മ​ര​ണ​കാ​ര​ണം ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ. എ​ന്നാ​ൽ, സാ​ബി​ത്ത് മ​രി​ച്ച് അ​ഞ്ചാം നാ​ൾ ജ്യേ​ഷ്ഠ​ൻ സ്വാ​ലി​ഹി​നും പ​നി വ​ന്നു. തുടർന്നുള്ള ദിവസങ്ങളിൽ പി​താ​വ്​ മൂ​സ​ക്കും സ്വാ​ലി​ഹ് നി​ക്കാ​ഹ് ക​ഴി​ച്ച ആ​ത്തി​ഫ​ക്കും സ്വാ​ലി​ഹി​​​​െൻറ മൂ​ത്തു​മ്മ മ​റി​യ​ത്തിനും പ​നി ബാധിക്കുകയായിരുന്നു. ഇവരിൽ സ്വാലിഹും മറിയവും കഴിഞ്ഞദിവസങ്ങളിൽ മരിച്ചു. ആ​ത്തി​ഫ​ക്ക് നിപയല്ലെന്ന് കണ്ടെത്തുകയും ചെയ്തു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി ഇ​തു​വ​രെ 11 പേ​രാ​ണ് നി​പ ബാ​ധി​ച്ച്  മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഏ​ഴെ​ണ്ണ​മ​ട​ക്കം 160 സാ​മ്പി​ളു​ക​ളാ​ണ്​ മ​ണി​പ്പാ​ൽ വൈ​റ​സ് റി​സ​ർ​ച്ച് സ​​​​​െൻറ​റി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, നി​പ വൈ​റ​സ് ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള മ​രു​ന്ന് വ​ൻ​തോ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. റി​പാ​വി​റി​ൻ എ​ന്ന മ​രു​ന്നാ​ണ് കെ.​എം.​എ​സ്.​സി.​എ​ൽ മു​ഖേ​ന എ​ത്തി​ച്ച​ത്. മ​ലേ​ഷ്യ​യി​ൽ രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച കാ​ല​ത്ത് ന​ൽ​കി​യ മ​രു​ന്നാ​ണ് റി​പാ​വി​റി​ൻ.

ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ എ​ട്ടു​പേ​രെ രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ട്​  വി​ട്ട​യ​ച്ചു. പു​തു​താ​യി ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​മ്പ​തു​പേ​രാ‍ണു​ള്ള​ത്. ഇ​തി​ൽ മ​ല​പ്പു​റ​ത്തെ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സം​ശ​യി​ക്കു​ന്ന കേ​സു​ക​ളി​ൽ ര​ണ്ടു​പേ​ർ കു​ട്ടി​ക​ളാ​ണ്. ഇ​വ​ർ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണു​ള്ള​ത്. ക​ല്ലാ​യി​യി​ൽ​നി​ന്നു​ള്ള ഒ​മ്പ​തു​വ​യ​സ്സു​കാ​രി​യും കൂ​ത്താ​ളി​യി​ൽ​നി​ന്നു​ള്ള ആ​റു​വ​യ​സ്സു​കാ​ര​നു​മാ​ണ് ഇ​വ​ർ. പ​നി, ന്യൂ​മോ​ണി​യ, എ​ൻ​സ​ഫ​ലൈ​റ്റി​സ് തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളോ​ടെ​യാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സാ​മ്പി​ൾ മ​ണി​പ്പാ​ൽ വൈ​റ​സ് റി​സ​ർ​ച്ച് സ​​​​​െൻറ​റി​ലേ​ക്ക് പ​രി​ശോ​ധ‍ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more