1 GBP = 103.54
breaking news

യമന്‍ സ്വദേശിയെ വെട്ടി കഷ്ണങ്ങളാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച മലയാളി യുവതിക്ക് വധശിക്ഷ

യമന്‍ സ്വദേശിയെ വെട്ടി കഷ്ണങ്ങളാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച മലയാളി യുവതിക്ക് വധശിക്ഷ

യമന്‍ :യമന്‍ സ്വദേശിയായ കാമുകനെ വെട്ടി കഷ്ണങ്ങളാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച മലയാളി യുവതിക്ക് യമനിലെ കോടതി വധശിക്ഷക്കു വിധിച്ചു.പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയും നഴ്സുമായ നിമിഷപ്രിയയാണ് യമനി‍ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ജയിലില്‍ കഴിയുന്നത്. ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ചെയ്തതാണെന്നും രക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് നിമിഷപ്രിയ സർക്കാരിന്റെ സഹായം തേടി ജയിലിൽ നിന്നും കത്തയച്ചു .

യുവതി താമസിച്ചിരുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു.യുവാവുമൊത്ത് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.ക്ലിനിക്ക് തുടങ്ങാന്‍ 2014ലാണു യുവാവിന്‍റെ സഹായം തേടുന്നത്.ക്ലിനിക് തുടങ്ങാന്‍‌ സഹായിച്ചപ്പോൾ വരുമാനം മുഴുവന്‍ സ്വന്തമാക്കി. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടിലേക്കു വിടാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുകയുമുണ്ടായെന്നും നിമിഷ പറയുന്നു.

തൊടുപുഴക്കാരനായ ടോമിയാണ് നിമിഷയുടെ ഭര്‍ത്താവ്.ഒരു മകളുമുണ്ട്.എന്നാല്‍ ഏറെക്കാലമായി ഇവരുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു നിമിഷ.ഭര്‍ത്താവുമായോ ബന്ധുക്കളുമായോ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more