1 GBP = 103.12

ബ്രിസ്റ്റോൾ STSMCC യുടെ ഈ മാസത്തെ നൈറ്റ് വിജിൽ മെയ് 4 വെള്ളിയാഴ്ച രാത്രി 8 മണിയ്ക്ക്

ബ്രിസ്റ്റോൾ STSMCC യുടെ ഈ മാസത്തെ നൈറ്റ് വിജിൽ മെയ് 4 വെള്ളിയാഴ്ച രാത്രി 8 മണിയ്ക്ക്

ബ്രിസ്റ്റോൾ ഫിഷ്പോൻഡ്‌സ് സെന്റ്. ജോസഫ് ദേവാലയത്തിൽ STSMCC യുടെ ഈ മാസത്തെ നൈറ്റ് വിജിൽ മെയ് 4 വെള്ളിയാഴ്ച രാത്രി 8 മണിയ്ക്ക് ജപമാലയോടെ ആരംഭിച്ചു 12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് CST സഭാംഗവും പ്രശസ്ത ബൈബിൾ പണ്ഡിതനും രൂപതാ കാറ്റഗേറ്റിക്കൽ ഡയറക്ടറുമായ റവ. ഫാ. ജോയി വയലിലും ഡീക്കൻ ജോസഫ് ഫിലിപ്പുമായിരിക്കും. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, വചനസന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

മാനുഷികവും ദൈവികവുമായ സകലവിധ പരിശുദ്ധിയുടെയും കേന്ദ്രമായ പരിശുദ്ധ അമ്മയുടെ ജപമാല മാസത്തിൽ മാദ്ധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട്, കൈക്കാരന്മാരായ ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ, ജോസ് മാത്യു എന്നിവർ സസ്നേഹം ക്ഷണിക്കുന്നു.
വിലാസം:
ST . JOSEPH CATHOLIC CHURCH
FOREST ROAD
FISHPONDS
BRISTOL BS163QT
വാർത്ത: ലീന മേരി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more