1 GBP = 104.04
breaking news

ബ്രിസ്റ്റോള്‍ STSMCC യുടെ നൈറ്റ് വിജില്‍ റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കും….

ബ്രിസ്റ്റോള്‍ STSMCC യുടെ നൈറ്റ് വിജില്‍ റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കും….

സിസ്റ്റര്‍ ലീനമേരി

ബ്രിസ്റ്റോള്‍ STSMCC യുടെ ഈ മാസത്തെ നൈറ്റ് വിജില്‍ ഫിഷ്‌പോന്‍ഡ്സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ഏപ്രില്‍ 7ന് വൈകുന്നേരം 8 മണിക്ക് ജപമാലയോടെ ആരംഭിച്ചു 12 മണിയോടെ അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് കപ്പൂച്ചിന്‍ പാവനാത്മ പ്രൊവിന്‍സിന്റെ സഭാംഗമായ പ്രശസ്ത വചന പ്രഘോഷകന്‍ ബഹു. റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ആയിരിക്കും. വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ വാരത്തില്‍ ആന്തരിക നിശബ്ദത പുലര്‍ത്തി ഈശോയുടെ പീഡാനുഭവത്തോട് ചേര്‍ന്നു നിന്ന് കൊണ്ട് ദൈവകൃപയില്‍ ശക്തിപ്പെടുവാന്‍ STSMCC ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് എല്ലാവ ആരെയും ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more