1 GBP = 103.73
breaking news

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍; ഫാ.സിറിള്‍ ഇടമന നയിക്കും….

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍; ഫാ.സിറിള്‍ ഇടമന നയിക്കും….

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍:- ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ഇന്ന് വെള്ളിയാഴ്ച ( 21/4/2017) വൈകിട്ട് 9 മുതല്‍ വെളപ്പിനെ 2 മണി വരെ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ റവ.ഫാ.സിറിള്‍ ഇടമനയാണ് ഇന്നത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്. വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് നടക്കുന്ന നൈറ്റ് വിജിലില്‍ രോഗ ബാധിതനായി കഴിയുന്ന ജെയിംസ് ജോസിന്റെ സൗഖ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്. നൈറ്റ് വിജിലില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:-
ST .J0SEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
M13 0BU,
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോബി വര്‍ഗ്ഗീസ് – O7825871317

ജയ്‌സന്‍ മേച്ചേരില്‍ – 07915652674

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more