1 GBP = 103.90

പതിനായിരക്കണക്കിന് ശസ്ത്രക്രിയകൾ ക്യാൻസൽ ചെയ്ത് എൻ എച്ച് എസ്; വിന്റർ ക്രൈസിസ് ഒഴിവാക്കാനാണെന്ന് ന്യായീകരണം

പതിനായിരക്കണക്കിന് ശസ്ത്രക്രിയകൾ ക്യാൻസൽ ചെയ്ത് എൻ എച്ച് എസ്; വിന്റർ ക്രൈസിസ് ഒഴിവാക്കാനാണെന്ന് ന്യായീകരണം

ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിൽ ശസ്ത്രക്രിയകൾക്ക് തിയതി നിശ്ചയിച്ച് കാത്ത് കഴിയുന്ന രോഗികൾക്ക് ഇരുട്ടടിയായി എൻ എച്ച് എസിന്റെ പുതിയ നയം. പതിനായിരക്കണക്കിന് ശസ്ത്രക്രിയകൾ ക്യാൻസൽ ചെയ്തതാണ് രോഗികൾക്ക് തിരിച്ചടിയായത്. ശൈത്യകാലം തുടങ്ങിയപ്പോൾ തന്നെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും എൻ എച്ച് എസിന്റെ താളം തെറ്റിക്കുകയാണ്. ശൈത്യകാലത്ത് ജീവനക്കാരുടെ ക്ഷാമം മൂലമുണ്ടാകുന്ന ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശസ്ത്രക്രിയകൾ മാറ്റി വയ്ക്കുന്നതെന്നാണ് എൻ എച്ച് എസിന്റെ വിശദീകരണം.

ജനുവരി പകുതി വരെ ഇടുപ്പ്, കാൽമുട്ടുകൾ തുടങ്ങിയ മാറ്റിവയ്ക്കൽ, കാറ്ററാട്ട് റിമൂവൽ തുടങ്ങിയ ശസ്ത്രക്രിയകൾ മാറ്റി വയ്ക്കണമെന്നാണ് എൻ എച്ച് എസ് ഇംഗ്ലണ്ട് ആശുപത്രികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം തന്നെ ആശുപത്രികളിൽ അനുഭവപ്പെടുന്ന ഏറെ അധികമാണ്. ക്ലിനിക്കുകളും വാൽക് ഇൻ സെന്ററുകളും കൂടുതൽ സമയം പ്രവർത്തിക്കുന്നതിനുള്ള നിർദ്ദേശവും ട്രസ്റ്റുകൾക്ക് നൽകിക്കഴിഞ്ഞു.

ജീവനക്കാരുടെ ക്ഷാമം തന്നെയാണ് എല്ലാ ട്രസ്റ്റുകളും ഉയർത്തിക്കാട്ടുന്ന വിഷയം. കഴിഞ്ഞ ബഡ്ജറ്റിലും എൻ എച്ച് എസിന് കാര്യമായ തുക വകയിരുത്തിയിരുന്നില്ല. എൻ എച്ച് എസ് മേധാവികളുടെ ആവശ്യങ്ങൾ പാടേ നിരാകരിച്ച് കൊണ്ടായിരുന്നു സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more