1 GBP = 103.69

വിന്റർ ക്രൈസിസ് നേരിടാനാകാതെ എൻ എച്ച് എസ്; രോഗികൾക്ക് ആവശ്യത്തിന് കിടക്കകൾ പോലും നല്കാനാവുന്നില്ലെന്ന് ഡോക്ടർമാർ; എ ആൻഡ് ഇ യുടെ കോറിഡോറുകളിലും സന്ദർശക മുറികളിലും രോഗികൾ കഴിഞ്ഞു കൂടുന്നത് മണിക്കൂറുകൾ

വിന്റർ ക്രൈസിസ് നേരിടാനാകാതെ എൻ എച്ച് എസ്; രോഗികൾക്ക് ആവശ്യത്തിന് കിടക്കകൾ പോലും നല്കാനാവുന്നില്ലെന്ന് ഡോക്ടർമാർ; എ ആൻഡ് ഇ യുടെ കോറിഡോറുകളിലും സന്ദർശക മുറികളിലും രോഗികൾ കഴിഞ്ഞു കൂടുന്നത് മണിക്കൂറുകൾ

ലണ്ടൻ: വിന്റർ ക്രൈസിസ് നേരിടാനാകാതെ എൻ എച്ച് എസ് കുഴങ്ങുകയാണ്. ബ്രിട്ടൻ അതി ശൈത്യത്തിന്റെ പിടിയിലാണ്. രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു കഴിഞ്ഞു. അത്യാവശ്യ പരിഗണന നൽകേണ്ട രോഗികളെപ്പോലും വീടുകളിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതിയാണ് മിക്ക ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ. . എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചേര്‍ന്നാല്‍ കാത്തിരിക്കുന്ന സമയം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിക്കഴിഞ്ഞതായും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കി.

ദേശീയ ഹെല്‍ത്ത് സര്‍വ്വീസ് പരിതാപകരമായ അവസ്ഥയിലാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് രേഖകള്‍ തന്നെ തെളിവ് നല്‍കുന്നു. കാഷ്വാലിറ്റി യൂണിറ്റുകലില്‍ എത്തിയ അഞ്ചില്‍ ഒരു രോഗി വീതം കാത്തിരുന്നത് നാല് മണിക്കൂറാണ്. 85.1 ശതമാനം രോഗികള്‍ ഭാഗ്യം കൊണ്ട് മാത്രം ഈ സമയത്തിനുള്ളില്‍ ചികിത്സ നേടുകയും ചെയ്തു. അതേസമയം എ & ഇയില്‍ നാല് മണിക്കൂര്‍ കാത്തിരുന്ന രോഗികളുടെ എണ്ണം മൂന്ന് ലക്ഷമാണ്.

2010-ന് ശേഷം ഇത്രയധികം പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത് ഇതാദ്യമാണ്. 5000 രോഗികള്‍ ആംബുലന്‍സില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയും നേരിട്ടു. കഴിഞ്ഞ ആഴ്ച വരെ കിടക്കകള്‍ ഇല്ലാത്ത ട്രസ്റ്റുകള്‍ 24 എണ്ണമാണ്. എന്‍എച്ച്എസിന് നല്‍കുന്ന ഫണ്ട് പോരെന്ന പരാതി രാഷ്ട്രീയ പ്രശ്‌നമായി മാറുന്നതിനിടെയാണ് ഈ നിരാശാജനകമായ കണക്ക് പുറത്തുവരുന്നത്.

പ്രധാനമന്ത്രി തെരേസ മേയും, ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടും മാപ്പ് പറയേണ്ടി വന്ന അവസ്ഥയിലാണ് എന്‍എച്ച്എസ് പ്രവര്‍ത്തിക്കുന്നത്. നഴ്‌സുമാര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടത് നിരാകരിച്ച മേയ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more