1 GBP = 103.21

ബഡ്ജറ്റിൽ എൻ എച്ച് എസിന് പ്രഥമ പരിഗണന നൽകണമെന്ന ആവശ്യത്തിന് ചാൻസലറിൽ സമ്മർദ്ദമേറുന്നു

ബഡ്ജറ്റിൽ എൻ എച്ച് എസിന് പ്രഥമ പരിഗണന നൽകണമെന്ന ആവശ്യത്തിന് ചാൻസലറിൽ സമ്മർദ്ദമേറുന്നു

ലണ്ടൻ: ഈ ആഴ്ചാവസാനത്തോടെ ചാൻസലർ ഫിലിപ്പ് ഹാമാൻഡ് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ എൻ എച്ച് എസിന് പ്രഥമ പരിഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ ഒരു പ്രമുഖ മാദ്ധ്യമം നടത്തിയ ഹിത പരിശോധനയിലാണ് മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ഈ ആവശ്യം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സർവേയിൽ പങ്കെടുത്തവരിൽ അറുപത്തിനാല് ശതമാനം ആളുകൾക്കും എൻ എച്ച് എസിന് കൂടുതൽ പണം അനുവദിച്ച് നിലവിലെ അവസ്ഥ മാറ്റിയെടുക്കണമെന്നാണ്.

എൻ എച്ച് എസിൽ വാർഡുകൾ അടച്ച് പൂട്ടുന്നതും ബെഡുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുമെല്ലാം കൂടുതൽ പണം അനുവദിക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അത്യാഹിത വിഭാഗങ്ങളിൽ നാല് മണിക്കൂറിലേറെ രോഗികൾ കാത്തിരിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും ചൂണ്ടിക്കാണിക്കുന്നു.

തൊണ്ണൂറോളം എം പിമാർ ഇതിനകം തന്നെ ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി തെരേസാ മെയ്‌ക്ക് കത്തയച്ച് കഴിഞ്ഞു. ബ്രെക്സിറ്റ്‌ റഫറണ്ടം നടന്ന സമയത്ത് സർക്കാർ മുന്നോട്ട് വച്ച പ്രധാന വാഗ്ദാനമായിരുന്നു, യൂറോപ്യൻ യൂണിയനിൽ നിന്ന് വിടുതൽ വാങ്ങിയ ശേഷം ഇയുവിന് നൽകിയിരുന്ന തുകയുടെ നല്ലൊരു ശതമാനം എൻ എച്ച് എസ് ഫണ്ടിലേക്ക് വകയിരുത്തുമെന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more