1 GBP = 103.38

ബ്രെക്സിറ്റ്‌: അഞ്ചിലൊരു ഇയു ഡോക്ടർമാരും എൻ എച്ച് എസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ബ്രെക്സിറ്റ്‌: അഞ്ചിലൊരു ഇയു ഡോക്ടർമാരും എൻ എച്ച് എസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഡോക്ടർമാരിൽ അഞ്ചിലൊരാൾ എൻ എച്ച് എസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ സമ്മറിൽ നടന്ന ബ്രെക്സിറ്റ്‌ റഫറണ്ടം വോട്ടെടുപ്പിന് ശേഷം എൻ എച്ച് എസിൽ ജോലി ചെയ്യുന്ന യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഡോക്ടർമാരിൽ അഞ്ചിലൊരാൾ വീതം ബ്രിട്ടൻ വിടാനൊരുങ്ങുകയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ നടത്തിയ ഹിത പരിശോധനയിലാണ് ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 1720 ഡോക്ടമാർ ഹിതപരിശോധനയിൽ പങ്കെടുത്തിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 12000 ഡോക്ടർമാരിൽ പതിനഞ്ചു ശതമാനം മാത്രമാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്. പതിനെട്ടു ശതമാനത്തോളം ബ്രിട്ടന്റെ ഇയു വിടുതലിന് ശേഷം എവിടേക്ക് മാറണമെന്ന ചിന്തയിലാണ്. ബ്രെക്സിറ്റിന് ശേഷം ഇയു പൗരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണ സർക്കാർ നൽകാത്ത സ്ഥിതിക്ക് കൂടുതൽ പേർ എൻ എച്ച് എസ് വിടുമെന്നാണ് കരുതുന്നത്. ജീവനക്കാരുടെ ക്ഷാമം കൊണ്ട് പൊറുതി മുട്ടിയ എൻ എച്ച് എസ് പ്രവർത്തനങ്ങൾ കൂടുതൽ അവതാളത്തിലാകുമെന്ന് സാരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more