1 GBP = 103.90

ഹോമിയോപ്പതിയുൾപ്പെടെ ഏഴു ചികിത്സകൾക്ക് നിരോധനമേർപ്പെടുത്താൻ എൻ എച്ച് എസ് നീക്കം; വേദന സംഹാരികളും, പനി, ചുമ ഇവയ്‌ക്കുള്ള മരുന്നുകളും ഇനി വില കൊടുത്ത് വാങ്ങണം

ഹോമിയോപ്പതിയുൾപ്പെടെ ഏഴു ചികിത്സകൾക്ക് നിരോധനമേർപ്പെടുത്താൻ എൻ എച്ച് എസ് നീക്കം; വേദന സംഹാരികളും, പനി, ചുമ ഇവയ്‌ക്കുള്ള മരുന്നുകളും ഇനി  വില കൊടുത്ത് വാങ്ങണം

ലണ്ടൻ: ഹിമിയോപ്പതിയുൾപ്പെടെ ഏഴു ചികിത്സാ രീതികൾക്ക് എൻ എച്ച് എസിൽ നിരോധനമേർപ്പെടുത്തണമെന്ന് എൻ എച്ച് എസ് മേധാവികൾ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടിനോട് ആ ആവശ്യപ്പെട്ടു. ഈ ചികിത്സാ രീതികൾക്ക് ആവശ്യമായ ഫലമുണ്ടാകുന്നില്ലെന്ന് കണ്ടതിനാലാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ജി പിമാർക്കും ഇതിനകം തന്നെ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ ചികിത്സകൾക്ക് പ്രിസ്‌ക്രിപ്‌ഷൻ നൽകരുതെന്നാണ് ജിപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനും റോയൽ ഫർമസ്യൂട്ടിക്കൽ സൊസൈറ്റിയും ഹോമിയോപ്പതി ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണമെന്ന അഭിപ്രായക്കാരാണ്.
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ഹോമിയോപ്പതി ചികിത്സകൾക്ക് ഫലപ്രാപ്തിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ എൻ എച്ച് എസ് ഇംഗ്ലണ്ട് ബോർഡ് നടത്തിയ അന്വേഷണത്തിൽ പതിനെട്ടോളം ചികിത്സകൾ കാര്യമായ ഫലങ്ങൾ ഇല്ലാത്തവയാണെന്ന് കണ്ടെത്തിയിരുന്നു. ഇവയെല്ലാം ബ്ലാക്ക്‌ലിസ്റ് ചെയ്യുകയോ നിരോധിക്കുകയോ ചെയ്യുകയാണെങ്കിൽ എൻ എച്ച് എസിന് ഒരു വർഷം 141 മില്യൺ പൗണ്ട് ലാഭിക്കാമെന്നാണ് കരുതുന്നത്.

അതേസമയം പാരസെറ്റാമോളും ചുമയ്‌ക്കും മറ്റുമുള്ള സിറപ്പുകളും അടക്കമുള്ള മരുന്നുകൾ പ്രെസ്‌ക്രിപ്‌ഷനിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങളും എൻ എച്ച് എസ് മേധാവികൾ മുന്നോട്ട് വച്ചിട്ടുണ്ട്. പനീ, ചുമ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ ഇനി പണമടച്ച് വാങ്ങണമെന്ന് സാരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more