1 GBP = 104.22
breaking news

നേഴ്സുമാരുൾപ്പെടെയുള്ള എൻ എച്ച് എസ് ജീവനക്കാർക്ക് ശമ്പള വർദ്ധന; വർഷത്തിൽ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുത്താൻ തയ്യാറുണ്ടെങ്കിൽ 6.5 ശതമാനം ശമ്പള വർദ്ധനവ് നടപ്പാക്കുമെന്ന് സർക്കാർ

നേഴ്സുമാരുൾപ്പെടെയുള്ള എൻ എച്ച് എസ് ജീവനക്കാർക്ക് ശമ്പള വർദ്ധന; വർഷത്തിൽ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുത്താൻ തയ്യാറുണ്ടെങ്കിൽ 6.5 ശതമാനം ശമ്പള വർദ്ധനവ് നടപ്പാക്കുമെന്ന് സർക്കാർ

ലണ്ടൻ: നേഴ്സുമാരുൾപ്പെടെയുള്ള എൻ എച്ച് എസ് ജീവനക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. 6.5 ശതമാനം ശമ്പള വർദ്ധന നടപ്പിലാക്കുമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വയ്ക്കുന്നു. ഏറെ നാളുകളായി ട്രേഡ് യൂണിയനുകളുമായി നടത്തി വന്ന ചർച്ചകൾക്കൊടുവിലാണ് സർക്കാർ പുതിയ നിർദ്ദേശം ട്രേഡ് യൂണിയനുകളുടെ പരിഗണനക്ക് വിട്ടിരിക്കുന്നത്. അടുത്ത മൂന്ന് വർഷം കൊണ്ട് ഡോക്ടർമാരും ഡെന്റിസ്റ്റുകളും ഒഴികെയുള്ള എൻ എച്ച് എസ്‌ ജീവനക്കാർക്ക് 6.5 ശതമാനം വർദ്ധനവ് നടപ്പിലാക്കുമെന്നാണ് നിർദ്ദേശം, പകരം വർഷത്തിൽ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. 2018 – 2019 കാലയളവിൽ മൂന്ന് ശതമാനം വർദ്ധനവും അതിന് ശേഷം 1 മുതൽ 2 ശതമാനം വരെ ഓരോ വർഷവും നടപ്പാക്കും.

കഴിഞ്ഞ എട്ടു വർഷമായി തുടരുന്ന ശമ്പള വർദ്ധന നിയന്ത്രണത്തിന് ഇതോടെ അന്ത്യമാകും. പതിനാലോളം ട്രേഡ് യൂണിയൻ നേതാക്കളുമായി സർക്കാർ ഔദ്യഗിക വൃത്തങ്ങൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വർദ്ധനവ് നടപ്പാക്കണമെങ്കിൽ ഒരു ദിവസത്തെ ഹോളിഡേ പേ ഉപേക്ഷിച്ചേ മതിയാകൂവെന്നാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ട്രേഡ് യൂണിയനുകൾ സർക്കാർ നിർദ്ദേശം അംഗീകരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എൻ എച്ച് എസ് ചീഫ് എക്സിക്യു്ട്ടീവ് സൈമൺ സ്റ്റീവൻസും കഴിഞ്ഞ ദിവസം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശമ്പള വർദ്ധനവ് നടപ്പാക്കുന്നതിന് സർക്കാർ തന്നെ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹെൽത്ത് ഫൗണ്ടേഷൻ റിസർച്ച് ഡയറക്ടർ അനിറ്റ ചാൾസ്വർത്ത് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. എൻ എച്ച് എസിലെ പത്തിൽ ഒന്ന് നേഴ്‌സിംഗ് പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും അവർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more