1 GBP = 104.17

നേഴ്സുമാരടക്കമുള്ള എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവിന് യൂണിയനുകളുടെയും അംഗീകാരം

നേഴ്സുമാരടക്കമുള്ള എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവിന് യൂണിയനുകളുടെയും അംഗീകാരം

ലണ്ടൻ: രാജ്യത്തെ ഒരു മില്യണിലധികം വരുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് ഉടൻ ലഭ്യമാകും. മൂന്ന് വർഷത്തിനിടയിൽ 6.5 ശതമാനം ശമ്പള വർദ്ധനവ് എന്ന സർക്കാരിന്റെ വാഗ്ദാനം എൻ എച്ച് എസ് ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന പതിമൂന്നോളം യൂണിയനുകൾ അംഗീകരിക്കുകയായിരുന്നു. നേഴ്‌സുമാർ, ക്ളീനർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, എമർജൻസി കോൾ ഹാൻഡ്‌ലെർഴ്സ്, മിഡ്‌വൈഫ്‌സ് തുടങ്ങി വിവിധ മേഖലകളിലുള്ള ഒരു മില്യണിലധികം ജീവനക്കാരാണ് വേതന വർദ്ധനവ് അംഗീകരിച്ച് കൊണ്ട് വോട്ട് ചെയ്തത്.

പ്രധാനമായും പാരാമെഡിക്കൽ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന യൂണിയനായ ജി എം ബി സർക്കാരിന്റെ ഡീൽ അംഗീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എൻ എച്ച് എസിലെ പ്രശ്നങ്ങൾ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ല, എന്നാൽ ദീർഘകാലമായി ശമ്പള വർദ്ധനവില്ലാതെ ദുരിതമനുഭവിക്കുന്ന എൻ എച്ച് എസ് ജീവനക്കാർക്കും കുടുംബങ്ങൾക്കും ശമ്പളവർദ്ധനവ് വലിയൊരാശ്വാസം തന്നെയെന്ന് യൂനിസൺ ഹെൽത്ത് മേധാവി സാറാ ഗോർട്ടൻ അഭിപ്രായപ്പെട്ടു.

ജി എം ബിയിലെ 87 ശതമാനം അംഗങ്ങളും നിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്തു. കഴിഞ്ഞ ഒരു ദശകമായി ശമ്പള വർദ്ധനവിനായി കാത്തിരിന്നവരോട് സർക്കാർ കാണിക്കുന്നത് നീതിരഹിതമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more