1 GBP = 103.94

എൻ എച്ച് എസ് നേഴ്‌സുമാർക്ക് കിട്ടുന്ന ശന്പളത്തിന്റെ അഞ്ചു ശതമാനത്തോളം പാർക്കിങ് ഫീസായി നൽകണം; പാർക്കിംഗ് ഫീസ് വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് യൂണിയനുകളും എം പിമാരും

എൻ എച്ച് എസ് നേഴ്‌സുമാർക്ക് കിട്ടുന്ന ശന്പളത്തിന്റെ അഞ്ചു ശതമാനത്തോളം പാർക്കിങ് ഫീസായി നൽകണം; പാർക്കിംഗ് ഫീസ് വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് യൂണിയനുകളും എം പിമാരും

ലണ്ടൻ: എൻ എച്ച് എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ശന്പളത്തിൽ നിന്ന് നല്ലൊരു ശതമാനം പാർക്കിങ് ഫീസായി നൽകേണ്ടി വരുന്നുവെന്ന് പരാതി. എൻ എച്ച് എസിന്റെ കീഴിലുള്ള 247 ആശുപത്രികളിലാണ് ജോലി ചെയ്യാനെത്തുന്ന ജീവനക്കാരിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. പാർക്കിംഗ് ഫീസുകളെക്കുറിച്ച് ആരാഞ്ഞു ജി എം ബി യൂണിയൻ ട്രസ്റ്റുകൾക്ക് അയച്ച കത്തിന് മറുപടി നല്ലിയത് 131 ട്രസ്റ്റുകൾ മാത്രം. അതിൽ തന്നെ 92 ട്രസ്റ്റുകൾ പാർക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്രിസ്റ്റലാണ് ഇവരിൽ കേമൻ. ഏകദേശം £1300 ആണ് ഇവർ ഒരു വർഷത്തേക്ക് നേഴ്‌സിൽ നിന്ന് പാർക്കിംഗ് ഇനത്തിൽ ഈടാക്കുന്നത്. മുൻ ടോറി മിനിസ്റ്റർ റോബർട്ട് ഹൽഫോൺ പാർക്കിംഗ് ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാർക്കിംഗ് ഫീസിൽ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more