1 GBP = 104.00

നേഴ്സുമാർക്കും ഡോക്ടർമാർക്കും വീണ്ടും അവസരങ്ങളൊരുങ്ങുന്നു; ഓവർസീസ് റിക്രൂട്ട്മെന്റ് നടത്തി ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ എച്ച് എസ് മേധാവികൾ രംഗത്ത്

നേഴ്സുമാർക്കും ഡോക്ടർമാർക്കും വീണ്ടും അവസരങ്ങളൊരുങ്ങുന്നു; ഓവർസീസ് റിക്രൂട്ട്മെന്റ് നടത്തി ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ എച്ച് എസ് മേധാവികൾ രംഗത്ത്

ലണ്ടൻ: ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ദൗർലഭ്യം എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബ്രെക്സിറ്റ്‌ റഫറണ്ടം വന്നതിന് ശേഷം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. അത് കൊണ്ട് തന്നെ എമിഗ്രെഷൻ നിയമങ്ങളിൽ ഇളവ് വരുത്തി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ എച്ച് എസ് മേധാവികൾ തന്നെ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു.

ജീവനക്കാരുടെ കുറവ് തന്നെയാണ് ഇപ്പോൾ എൻ എച്ച് എസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് മൂന്നിൽ രണ്ട് എൻ എച്ച് എസ്‌ ചീഫ് എക്സിക്യു്ട്ടീവുകളും കരുതുന്നു. അടുത്ത മൂന്ന് വർഷത്തേക്ക് എൻ എച്ച് എസ്‌ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിന് ഓവർസീസ് റിക്രൂട്ട്മെന്റ് തന്നെ പ്രായോഗികമെന്ന് കരുതുന്നത് 85 ശതമാനത്തോളം പേരാണ്. ഇത് ഏറ്റവുമധികം പ്രയോജനപ്പെടുക ഇന്ത്യയിൽ നിന്നുള്ളവർക്കാണെന്നും കരുതപ്പെടുന്നു.

98 ശതമാനം വരുന്ന എൻ എച്ച് എസ് ട്രസ്റ്റുകളും അറുപതിനായിരത്തോളം വരുന്ന ഇ യു തൊഴിലാളികൾക്ക് പെർമനന്റ് റെസിഡൻസി നൽകി യുകെയിൽ തുടരാൻ അനുമതി നൽകണമെന്നും ആവശ്യപ്പെടുന്നതോടൊപ്പം എൻ എച്ച് എസ് ജീവനക്കാർക്ക് ശന്പള വർദ്ധനവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്ത് മാറ്റണമെന്നും ആവശ്യപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more