1 GBP = 104.17

എൻ എച്ച് എസ് ആശുപത്രികളിലെ ചികിത്സക്ക് തിരിച്ചറിയൽ രേഖയും റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്ന രേഖകളും നിർബന്ധം

എൻ എച്ച് എസ് ആശുപത്രികളിലെ ചികിത്സക്ക് തിരിച്ചറിയൽ രേഖയും റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്ന രേഖകളും നിർബന്ധം

ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിൽ ചികിത്സക്ക് പോകുമ്പോൾ പാസ്‌പോർട്ടും വിസ രേഖകളും കരുതിക്കോളൂ, അല്ലെങ്കിൽ ചികിത്സ നിഷേധിക്കപ്പെടാം. സൗജന്യ ചികിത്സക്കായി ആർക്കും കയറിചെല്ലാവുന്ന ഇടമായിരിക്കില്ല എൻ എച്ച് എസ് ആശുപത്രികൾ. റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കാൻ കഴിയാത്തവരിൽ നിന്നും മുൻ‌കൂർ പണം വാങ്ങിയതിന് ശേഷം മാത്രമേ ചികിത്സ ലഭ്യമാക്കുകയുള്ളൂ. അടുത്ത തിങ്കളാഴ്ച്ച മുതൽ ഇംഗ്ലണ്ടിലെ എല്ലാ എൻ എച്ച് എസ് ട്രസ്റ്റ് ആശുപത്രികളിലും രോഗികളുടെ തിരിച്ചറിയൽ രേഖകളും ഇമ്മിഗ്രേഷൻ സ്റ്റാറ്റസും പരിശോധിക്കാൻ ഡോക്ടർമാർക്ക് നിറ്ദ്ദേശം നൽകിക്കഴിഞ്ഞു.

കഴിഞ്ഞ വർഷം തന്നെ ഇരുപതോളം ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ നിയമം നടപ്പാക്കിയിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ മറ്റേർണിറ്റി യൂറോളജി വിഭാഗങ്ങളിൽ ചികിത്സ തേടുന്നവർക്ക് അപ്പോയിന്റ്മെന്റ് ലെറ്റർ അയക്കുമ്പോൾ തന്നെ, ചികിത്സക്കെത്തുമ്പോൾ തിരിച്ചറിയൽ രേഖകളും റെസിഡൻസി രേഖകളും ഒപ്പം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

വിസാ രേഖകളില്ലാത്ത മലയാളികളുൾപ്പെടെയുള്ള നിരവധിയാളുകൾക്ക് പുതിയ നിയമം ബുദ്ധിമുട്ടായി മാറും. എട്ടു മാസം ഗർഭിണിയായ ബ്രിട്ടീഷ് യുവതിക്ക് ആവശ്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ചികിത്സ നിഷേധിക്കുമെന്ന് പറഞ്ഞു അയച്ച കത്ത് മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more