1 GBP = 103.61
breaking news

എൻ എച്ച് എസിൽ ആവശ്യത്തിന് നേഴ്‌സുമാരെ കിട്ടുന്നില്ല; ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകൾ എളുപ്പമാക്കി പുതിയ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം

എൻ എച്ച് എസിൽ ആവശ്യത്തിന് നേഴ്‌സുമാരെ കിട്ടുന്നില്ല; ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകൾ എളുപ്പമാക്കി പുതിയ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം

കഴിഞ്ഞ മാസം കെന്റിലെ ഒരു എന്‍എച്ച്എസ് ആശുപത്രിയിലേക്ക് ഫിലിപ്പിനോ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പരിശ്രമം പരാജയപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അളക്കാനുള്ള ടെസ്റ്റില്‍ റിക്രൂട്ട് ചെയ്യപ്പെട്ട 90 ശതമാനം നഴ്‌സുമാരും തോറ്റതോടെയാണ് എന്‍എച്ച്എസ് അധികൃതര്‍ പുലിവാല് പിടിച്ചത്. യഥാര്‍ത്ഥത്തില്‍ അത്രയ്ക്കും കട്ടിയേറിയതാണോ എന്‍എച്ച്എസിന്റെ ഇംഗ്ലീഷ് ടെസ്റ്റുകള്‍? സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും ആവശ്യത്തിന് വിദേശ നഴ്‌സുമാരെ ഇറക്കുമതി ചെയ്യാന്‍ ഈ ഭാഷാ ടെസ്റ്റുകള്‍ ഒരു കടമ്പയാകുന്നുണ്ട്. ഇതോടെയാണ് ടെസ്റ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. കൂട്ടത്തോല്‍വി ഒഴിവാക്കി വിദേശ നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കാനാണ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് എളുപ്പമാക്കുന്നത്.

വിദേശ നഴ്‌സുമാരെ ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്തത് മൂലം എന്‍എച്ച്എസില്‍ വലിയ നഴ്‌സിംഗ് ഷോര്‍ട്ടേജ് അനുഭവപ്പെടുന്നുണ്ട്. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നടത്തുന്ന ഭാഷാ ടെസ്റ്റാണ് ഇതിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിട്ടുവീഴ്ച ആകാമെന്ന് തീരുമാനിച്ചത്. ഭാഷാ ടെസ്റ്റുകള്‍ ഇയു നഴ്‌സുമാര്‍ക്ക് കൂടി ഏര്‍പ്പെടുത്തിയ കഴിഞ്ഞ ഒന്‍പത് മാസക്കാലത്തില്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ് 96 ശതമാനമാണ് കുറവ് നേരിട്ടത്. പാസാകാന്‍ എളുപ്പമുള്ള ടെസ്റ്റ് നടത്തി നഴ്‌സുമാരെ പരമാവധി ജോലിക്ക് എടുക്കാന്‍ നഴ്‌സിംഗ് വാച്ച്‌ഡോഗ് അനുമതി നല്‍കി. ഇതുപ്രകാരമുള്ള പുതിയ നിയമങ്ങള്‍ അടുത്ത മാസം നിലവില്‍ വരും.

ഇയു നഴ്‌സുമാര്‍ക്കും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ളവരെയും ഈ മാറ്റം സ്വാധീനിക്കും. ടെസ്റ്റ് ബുദ്ധിമുട്ടായതിനാല്‍ യുകെയിലേക്ക് വരുന്ന വിദേശ നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പുതിയ മാറ്റങ്ങള്‍. യുകെയിലെ നഴ്‌സ് ട്രെയിനിംഗ് പോസ്റ്റുകള്‍ വെട്ടിച്ചുരുക്കിയതോടെ വിദേശ നഴ്‌സുമാരെ ആശ്രയിച്ചാണ് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍. 12 മാസക്കാലത്തിനിടെ 1000 നഴ്‌സുമാരെ മാത്രമാണ് റിക്രൂട്ട് ചെയ്യാന്‍ സാധിച്ചത്. റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ നഴ്‌സുമാര്‍ ഒഫീഷ്യല്‍ രജിസ്റ്ററിന്റെ ഭാഗമാകാന്‍ നാല് ഭാഗമായുള്ള ടെസ്റ്റില്‍ ഒന്‍പതില്‍ ഏഴ് മാര്‍ക്ക് നേടണം. സംസാരിക്കാനും, കേള്‍ക്കാനും, വായിക്കാനും, എഴുതാനുമുള്ള കഴിവുകളാണ് പരീക്ഷിക്കപ്പെടുക. ബുദ്ധിമുട്ടേറിയ ശാസ്ത്ര ലേഖനങ്ങള്‍ മനസ്സിലാക്കി വിശദീകരിക്കേണ്ട അവസ്ഥയായിരുന്നു നഴ്‌സുമാര്‍ നേരിട്ടിരുന്നത്.

ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ പോലും ഈ ഭാഷാ ടെസ്റ്റ് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. നവംബര്‍ 1 മുതല്‍ ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റാണ് നഴ്‌സുമാര്‍ നേരിടുക. അവര്‍ക്ക് പരിചിതമായ മെഡിക്കല്‍ ടേമുകള്‍ ഉള്‍പ്പെടുത്തിയുള്ള ടെസ്റ്റുകള്‍ നഴ്‌സുമാര്‍ക്ക് അനായാസം പാസാകാം. എന്നാല്‍ ഈ മാറ്റത്തെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എതിര്‍ക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more