1 GBP = 103.97

എൻ എച്ച് എസ് അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ ബുദ്ധിമുട്ട് വർദ്ധിക്കുന്നു; നാല് മണിക്കൂറിനുള്ളിൽ ചികിത്സ കിട്ടുമെന്നുള്ളത് ഭാഗ്യം പോലിരിക്കും

എൻ എച്ച് എസ് അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ ബുദ്ധിമുട്ട് വർദ്ധിക്കുന്നു; നാല് മണിക്കൂറിനുള്ളിൽ ചികിത്സ കിട്ടുമെന്നുള്ളത് ഭാഗ്യം പോലിരിക്കും

ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ ശൈത്യം ആരംഭിച്ചപ്പോൾ മുതൽ തന്നെ രോഗികളെക്കൊണ്ട് നിറയുകയായിരുന്നു. ഫ്ലൂ പടർന്ന് പിടിച്ചതോടെ പല ആശുപത്രികളിലും രോഗികൾക്ക് കടന്ന് വരാൻ കഴിയാത്ത സ്ഥിതിയുമായി. അത്യാഹിത വിഭാഗങ്ങൾക്കുള്ള നിശ്ചിത സമയപരിധി പലപ്പോഴും മറികടക്കുന്ന തരത്തിലാണ് ആശുപത്രികളുടെ പ്രവർത്തനം. എന്നാൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഓരോ മാസവും രോഗികൾ ചികിത്സ കിട്ടാതെ നരകിക്കുകയാണെന്നാണ്. ഡിസംബറിൽ 77.3 ശതമാനത്തിന് മാത്രം നാല് മണിക്കൂറിനുള്ളിൽ ചികിത്സ ലഭിച്ചുവെങ്കിൽ ജനുവരി മാസത്തിൽ വീണ്ടും ഗ്രാഫ് താഴേക്ക് തന്നെ. 77.1 ശതമാനം രോഗികൾക്ക് മാത്രമേ അത്യാഹിത വിഭാഗങ്ങളിൽ നിശ്ചിത സമയത്തിനുള്ളിൽ ചികിത്സ ലഭിച്ചുള്ളൂ. നാല് മണിക്കൂറിനുള്ളിൽ രോഗികളെ പരിശോധിച്ച് ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുകയോ അത്യാവശ്യമല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുകയോ വേണമെന്നാണ് നിയമം.

ആശുപത്രി അധികൃതർക്കോ എൻ എച്ച് എസ് മേധാവികൾക്കോ ഇതിനൊരു പരിഹാരം കാണാൻ കഴിയുന്നില്ല എന്നതും വസ്തുതയായി നിലനിൽക്കുന്നു. ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ട രോഗികൾക്ക് പുതിയ തീയതികൾ കുറിച്ച് നൽകുകയാണ് ഡോക്ടർമാരും. എമർജൻസി വിഭാഗങ്ങളിൽ എത്തുന്ന രോഗികളെപ്പോലും പലപ്പോഴും മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുന്ന സ്ഥിതിവിശേഷവും കുറവല്ല. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇത് 36 തവണയാണ് നടന്നത്.

138,463 രോഗികളാണ് അത്യാഹിത വിഭാഗങ്ങളിൽ അഡ്മിറ്റ് ആകുന്നതിന് മുപ്പത് മിനിറ്റോളം ഈ ശൈത്യകാലത്ത് ആംബുലൻസുകളിൽ സമയം ചിലവഴിച്ചത്. 81,003 രോഗികൾ എ ആൻഡ് ഇ കോറിഡോറുകളിൽ ട്രോളിയിൽ കിടന്നത് നാല് മണിക്കൂറോളം. ആയിരക്കണക്കിന് ശാസ്ത്രക്രിയകളാണ് ആശുപതികൾ ഡിസംബറിലും ജനുവരിയിലുമായി ക്യാൻസൽ ചെയ്തത്. പുതിയ കണക്കുകൾ പുറത്ത് വരുമ്പോഴും അധികാരികളുടെ മൗനം ഏറെ പ്രതിഷേധം വരുത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more