1 GBP = 103.21

എൻ എച്ച് എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഇനി മുതൽ ബൗൺസർമാർ കാവൽ നിൽക്കുമോ?

എൻ എച്ച് എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഇനി മുതൽ ബൗൺസർമാർ കാവൽ നിൽക്കുമോ?

ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ കാത്തിരിപ്പ് സമയം ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. ശൈത്യകാലങ്ങളിൽ ഇത് സാധാരണയായി കൂടുകയാണ് പതിവ്. ഇതുമൂലം രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. ഇതിന് പ്രതിവിധിയെന്നോണം രഹസ്യമായി പുതിയൊരു പദ്ധതി എൻ എച്ച് എസ മേധാവികൾ അണിയറയിൽ ആവിഷ്കരിച്ച് കൊണ്ടിരിക്കുകയാണ്. ജിപിയുടെ മുൻകൂർ അനുമതിയിലല്ലാതെ ആർക്കും അത്യാഹിത വിഭാഗങ്ങളിൽ കടന്ന് ചെല്ലാൻ കഴിയില്ലെന്നാണ് പുതുതായി മുന്നോട്ട് വയ്ക്കുന്നത്. എത്ര എമർജൻസി ആയാലും ജി പിയെ ബന്ധപ്പെടുകയോ 111 ൽ വിളിക്കുകയോ വേണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.

പല എൻ എച്ച് മേധാവികളും ഇതിനകം തന്നെ വാർത്ത ശരി വച്ച് കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. അത് പോലെ തന്നെ പല വിദഗ്ധരും നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്. എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ എമർജൻസി കെയർ ഉപദേശക ഡോ ഹെലൻ തോമസ് നിർദ്ദേശം ഏറ്റവും ഫലപ്രദമാണെന്ന് അഭിപ്രായയപ്പെട്ടത്. ആംബുലൻസിൽ അത്യാഹിത വിഭാത്തിൽ എത്തുന്ന രോഗികൾക്ക് ഡോക്ടർമാരുടെ സേവനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അവർ കൂട്ടിച്ചെർത്തു.

എന്നാൽ നിർദ്ദേശത്തെ എതിർക്കുന്നവരും കുറവല്ല. നിലവിലെ ജി പി സംവിധാനത്തിൽ ഈ രീതി അവലംബിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. ചികിത്സക്കായി അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികൾക്ക് എങ്ങനെ ചികിത്സ നിഷേധിക്കാനാവുമെന്നും അവർ ചോദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more