അടിയന്തിര സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍ എന്‍എച്ച്എസ് പൂര്‍ണ്ണമായി പരാജയപ്പെടും, മേയ്ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്


അടിയന്തിര സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍ എന്‍എച്ച്എസ് പൂര്‍ണ്ണമായി പരാജയപ്പെടും, മേയ്ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

അടിയന്തിരമായി ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഈ ശൈത്യകാലത്ത് എന്‍എച്ച്എസ് ഒരു പൂര്‍ണ്ണപരാജയമായി മാറുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സാണ് മേയ്ക്ക് തുറന്ന കത്ത് എഴുതിയത്. നിലവില്‍ ജീവനക്കാരുടെ അഭാവം മൂലം ശ്വാസം മുട്ടുന്ന എന്‍ച്ച്എസില്‍ നിന്ന് കൂടുതല്‍ പേര്‍ വിട്ടുപോകുന്നത് തടയാനാവശ്യമായ നടപടിയെടുക്കണമെന്നും അവര്‍ പറയുന്നു.

മതിയായ ഫണ്ട് അനുവദിക്കാതെ എന്‍എച്ച്എസിന് ഈ ശൈത്യകാലത്ത് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. എന്‍എച്ച്എസിന് മതിയായ ഫണ്ട് അനുവദിക്കുന്നുണ്ടെന്ന മേയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ആശങ്കയുളവാക്കുന്നുണ്ടെന്നും അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കാത്തപക്ഷം എന്‍എച്ച്എസ് സലേവനങ്ങള്‍ തടസ്സപ്പെടുമെന്നും ആര്‍സിപിയുടെ പ്രസിഡന്റ് പ്രൊഫ. ജെയ്ന്‍ ഡെക്രി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കത്തിനോട് പ്രതികരിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റ് വിസമ്മതിച്ചു. എന്നാല്‍ അധികമായി എന്‍എച്ച്എസിന് പണം അനുവദിക്കാന്‍ സാധ്യമല്ലെന്ന് മേയ് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സിനെ അറിയിച്ചതായിട്ടാണ് സൂചന. എന്‍എച്ച്എസ് കടുത്ത പ്രതിസന്ധിയിലാണ് എന്ന് തങ്ങള്‍ക്ക് അറിയാമെന്നും അതിനാവശ്യമായ പരിഹാരങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 3100 നഴ്‌സുമാരേയും 1600 ഡോക്ടര്‍മാരേയും പുതുതായി നിയമിച്ചുവെന്നും ആദ്യമായി ആരോഗ്യ സോഷ്യല്‍ കെയര്‍ മേഖലയില്‍ പത്ത് ബില്യണിന്റെ നിക്ഷേപം നടത്തിയെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം 20 ലധികം എംപിമാരും മുന്‍ ഹെല്‍ത്ത് സെക്രട്ടറിമാരും ചേര്‍ന്ന് എന്‍എച്ച്എസിലേക്ക് അടിയന്തിരഫണ്ട് വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിലെ ഡോക്ടര്‍മാര്‍ തുറന്ന കത്തുമായി എത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates