ന്യൂഇയര്‍ അടിച്ചുപൊളിക്കാന്‍ ഷാംപെയ്ന്‍ വില കുത്തനെ കുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍


ന്യൂഇയര്‍ അടിച്ചുപൊളിക്കാന്‍ ഷാംപെയ്ന്‍ വില കുത്തനെ കുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍

ന്യൂ ഇയര്‍ പാര്‍ട്ടികള്‍ അടിച്ചുപൊളിക്കാന്‍ ഷാംപെയ്ന്‍ വില സൂപ്പര്‍മാര്‍ക്കറ്റുകള്‍ കുത്തനെ വെട്ടിക്കുറച്ചു. ക്രിസ്തുമസ് കഴിഞ്ഞതോടെ വിലക്കുറവിന്റെ വമ്പന്‍ ഓഫറുമായി യുകെയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ എല്ലാം രംഗത്ത് എത്തിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷത്തിന് വിറ്റുപോകാത്ത പല മദ്യബ്രാന്‍ഡുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്‍ ഓഫറാണ് നല്‍കുന്നത്.

ആള്‍ഡിയാണ് ന്യൂഇയര്‍ പ്രമാണിച്ച് ഏറ്റവും വലിയ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യൂവ് മോണ്‍സൈനി ഷാംപെയ്‌ന് 20 ശതമാനം വിലക്കുറച്ച് എട്ട് പൗണ്ടിനാണ് ആള്‍ഡി വില്‍ക്കുന്നത്. ടെസ്‌കോയും ജനപ്രീയ ബ്രാന്‍ഡുകളായ ആേ്രന്ദ കാര്‍പെന്റിയര്‍ നോണ്‍ വിന്റേജ് ഷാംപെയ്‌നും ലൂയിസ് ഡെല്യൂനേ ഷാംപെയ്‌നും എട്ട് പൗണ്ടിന് ലഭ്യമാക്കുന്നുണ്ട്. മോറിസണ്‍സ്, ആസ്ദ, ലിഡില്‍ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളും പത്ത് പൗണ്ടില്‍ താഴെ വിലയ്ക്ക് വിവിധ ഷാംപെയ്‌നുകള്‍ നല്‍കുന്നു.

മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറില്‍ ലൂയിസ് ചൗറേ ഷാംപെയ്‌ന്റെ ഒരു കെയ്‌സ് പകുതി വിലയ്ക്ക് ലഭിക്കും. 99 പൗണ്ടാണ് ഒരു കെയ്‌സ് ഷാംപെയ്‌ന് ഓഫര്‍ വിലയായി നല്‍കിയിരിക്കുന്നത്. സെയ്ന്‍സ്ബറിയില്‍ 25പൗണ്ട് വരുന്ന ഹെയ്ഡ്‌സീക്ക് മോണോപോളി ബ്ലൂ ടോപ് ബ്രട്ട് എട്ട് പൗണ്ടിന് ലഭിക്കും. ആസ്ദയിലും ഇതിന് സമാനമായ ഓഫറാണ് നല്‍കിയിട്ടുള്ളത്.

ഡിസംബര്‍ മാസത്തില്‍ ആള്‍ഡി വിറ്റഴിച്ചത് 12.5 മില്യണ്‍ വൈന്‍ ബോട്ടിലുകളാണ്. ഇതില്‍ പന്ത്രണ്ടിലൊരണ്ണം വീതം വ്യൂവേ മോണ്‍സൈനി ആയിരുന്നുവെന്ന് ആള്‍ഡി വ്യക്തമാക്കുന്നു. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ചിന്റെ സര്‍വ്വേ അനുസരിച്ച് വ്യൂവേ 2016ലെ ബെസ്റ്റ് ബൈ ക്രിസ്തുമസ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.

ആള്‍ഡി വിലക്കുറവുമായി രംഗത്തെത്തിയതോടെയാണ് ഷാംപെയ്‌നുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും തയ്യാറായത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317