1 GBP = 103.12

സീറോ മലബാർ സഭയ്ക്ക് അനുഗ്രഹമായി ബർമിങ്ഹാമിൽ മൂന്ന് ദേവാലയങ്ങൾ കൂടി…

സീറോ മലബാർ  സഭയ്ക്ക് അനുഗ്രഹമായി ബർമിങ്ഹാമിൽ മൂന്ന് ദേവാലയങ്ങൾ കൂടി…
ബെന്നി വർക്കി പെരിയപ്പുറം
ബർമിങ്ഹാം:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പരിധിയിൽ വരുന്ന മൂന്ന് മിഷൻ സെന്ററുകൾക്ക് സ്വന്തമായി ദേവാലയം ഒരുങ്ങുന്നു. ബർമിംങ്ഹാം അതിരൂപതയാണ് മൂന്ന് ദേവാലയങ്ങൾ സീറോ മലബാർ സഭയ്ക്കായി വിട്ടു നൽകുന്നത്. ബർമിംങ്ഹാം ചാപ്ലയൻസിക്ക് കീഴിൽ ഉണ്ടായിരുന്ന സ്റ്റെച്ച്ഫോർഡ്, വാംലി, നോർത്ത് ഫീൽഡ്, സെട് ടെലി, വാൽസാൾ, സ്റ്റഫോർഡ്,
ടെൽഫോർഡ്, സ്റ്റോക് ഓൺ ട്രെന്റ് എന്നീ മാസ് സെന്ററുകൾ കൂടിച്ചേരുന്ന മൂന്ന് മിഷനുകൾക്കാണ് മൂന്ന് സ്ഥലങ്ങളിലായി ദേവാലയങ്ങൾ വിട്ടുകിട്ടുന്നത്. ഈ പ്രദേശങ്ങളിലുള്ള സീറോ മലബാർ വിശ്വാസികളടെ വർഷങ്ങളായുള്ള പ്രാർത്ഥനകൾക്കും പ്രയത്നങ്ങൾക്കും ദൈവം തന്ന അനുഗ്രഹമായിട്ടാണ് വിശ്വാസികൾ ഇതിനെ കാണുന്നത്.
ബഹുമാനപ്പെട്ട വൈദികരുടേയും സീറോ മലബാർ രൂപത സ്ഥാപിതമായതിന് ശേഷം അഭിവന്ദ്യ ജോസഫ്  സ്രാമ്പിക്കൽ പിതാവിന്റേയും ശ്രമഫലമായാണ് ഈ മൂന്ന് ദേവാലയങ്ങൾ ലഭിക്കുവാനുള്ള നടപടികൾ ഉണ്ടാവുന്നത്.
ബർമിംങ്ങ്ഹാം സാറ്റ്ലി കേന്ദ്രമായുള്ള ദേവാലയം സ്റ്റെച്ച്ഫോർഡ്, വാംലി, നോർത്ത് ഫീൽഡ് മാസ് സെന്ററിന്റെ ഒരു ഭാഗം എന്നിവ കൂടിച്ചേരുന്ന പുതിയ മിഷൻ സെന്ററിന് വേണ്ടിയും വൂൾവറാം പ്ടണിൽ ലഭിക്കുന്ന ദേവാലയം വാൽസാൾ, സെട്ലി, നോർത്ത് ഫീൽഡിന്റെ ബാക്കി ഭാഗം, ടെൽഫോർഡ് എന്നീ മാസ് സെന്ററുകൾ യോജിച്ചുണ്ടാവുന്ന മിഷൻ സെന്ററിനു വേണ്ടിയും സ്റ്റോക്ക് ഓൺ ട്രെൻഡിൽ ലഭിക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ്, സ്റ്റഫോർഡ്, ക്രൂ എന്നീ മാസ് സെന്ററുകൾ യോജിച്ച് കൊള്ളുന്ന മിഷനും വേണ്ടിയാണ് ലഭിക്കുന്നത്.
സീറോ മലബാർ വിശ്വാസികളുടെ വർഷങ്ങളായുള്ള പ്രതീക്ഷക്കൊടുവിൽ ലഭിക്കുന്ന ദേവാലയങ്ങൾ സന്തോഷത്തോടെയും നന്ദിയോടെയും സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more