ന്യൂപോര്‍ട് കേരള കമ്മ്യൂണിറ്റിയുടെ ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 ന്


ന്യൂപോര്‍ട് കേരള കമ്മ്യൂണിറ്റിയുടെ ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 ന്

ന്യൂപോര്‍ട് മലയാളികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ശനിയാഴ്ച ജനുവരി 7 ന് വര്‍ണാഭമായ പരിപാടികളോടെ നടത്തപ്പെടും. രാവിലെ കൃത്യം 10 മണിക്ക് സെയിന്റ് ജൂലിയന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ പ്രമുഖ സിനിമ സീരിയല്‍ താരം ശ്രീ. എം. ജി. ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.
ഉച്ചയ്ക്ക് 12.30ന് കാര്‍ഡിഫ് ബാങ്ക്വെറ്റ് & ബലൂണ്‍സ് ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 4 മണിക്ക് ചായയും സ്നാക്സും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏരിയ കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെട്ട് പേര് നല്‍കേണ്ടതാണ്. ന്യൂപോര്‍ട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സിബിച്ചന്‍, സെക്രട്ടറി പ്രിന്‍സ് എന്നിവര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 267