പുതുവര്‍ഷാഘോത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപക ലൈംഗികാതിക്രമങ്ങള്‍


പുതുവര്‍ഷാഘോത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപക ലൈംഗികാതിക്രമങ്ങള്‍

ബംഗളൂരുവിലെ പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകള്‍ വ്യാപകമായി ലൈംഗികാതിക്രമത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ മിറര്‍ ദിനപത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുവര്‍ഷാഘോഷങ്ങള്‍ നടന്ന എംജി റോഡ്. ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലാണ് വ്യാപകമായി സ്ത്രീകള്‍ അക്രമിക്കപ്പെട്ടത്. അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചും പുതുവര്‍ഷാഘോഷങ്ങളെ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്തു.

1500 ഓളം പോലീസുകാരുടെ കാവലിലാണ് നഗരത്തിലെ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത്. പല സംഭവങ്ങളിലും പോലീസുകാര്‍ കാഴ്ചക്കാരായി നിലകൊണ്ടു. മദ്യലഹരിയില്‍ പല പുരുഷന്‍മാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
മദ്യലഹരിയിലാണ് എന്നത് ഒരു സുരക്ഷാകവചമായി അഭിനയിച്ചുകൊണ്ടാണ് പല ആണുങ്ങളും സ്ത്രീകളോട് ഇത്തരത്തില്‍ മോശമായി പെരുമാറിയത്. സ്ത്രീകളാരും പരാതിപ്പെട്ടിട്ടില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ബംഗളൂരൂ പോലീസ് സ്വീകരപിച്ചത്. ഒരു സ്ത്രീ പരാതിപ്പെട്ടത് അനുസരിച്ച് പോലീസ് കുറ്റവാളിയുടെ പുറകേ ഓടിയിട്ടും അയാള്‍ രക്ഷപെട്ടുവെന്ന് പറഞ്ഞ് തിരകെ വന്നതായി സോഷ്യല്‍ മീഡിയയില്‍ അനുഭവം പോസ്റ്റ് ചെയ്ത ഒരു സ്ത്രീ ചൂണ്ടിക്കാട്ടി.

ഒറ്റയ്ക്ക് പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളായിരുന്നു അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇന്ത്യയിലെ പല മെട്രോപൊളിറ്റന്‍ നഗരങ്ങളിലും പുതുവര്‍ഷാഘോഷത്തിനിടെ ഇത്തരം മോശമായ അനുഭവങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാകുന്നത് പതിവാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317