മാസ് ടോള്‍വര്‍ത്തിന് നവ നേതൃത്വം….


മാസ് ടോള്‍വര്‍ത്തിന് നവ നേതൃത്വം….

മലയാളം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി, ടോള്‍വര്‍ത്ത് ലണ്ടന്‍ 28 ഡിസംബര്‍ 2016 ല്‍ ജോജോ അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2017 – 2018 ലെ പുതിയ സാരഥികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി ജയശ്രീ അനിലും സെക്രട്ടറി ആയി ജോബി ജോര്‍ജും ട്രഷറര്‍ ആയി ബിനു എബ്രഹാമിനെയും തിരഞ്ഞെടുത്തു. പ്രസ്തുത യോഗത്തില്‍ ടയോങ് എബ്രഹാം പുതിയ സാരഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു. യുകെയിലെ സംഘടനാ പ്രവര്‍ത്തനം കേരളത്തിലെ ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി പുതിയ പല പദ്ധതികള്‍ നടപ്പാക്കാനുള്ള തീരുമാനങ്ങളുമെടുത്തു.

വാര്‍ത്ത: ജിജോ അരയത്ത്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates