1 GBP = 103.97
breaking news

ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികള്‍ …… 2017-18 ഇടുക്കി ജില്ലാ സംഗമത്തെ പീറ്റര്‍ താണോലി നയിക്കും….

ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികള്‍  …… 2017-18 ഇടുക്കി ജില്ലാ സംഗമത്തെ പീറ്റര്‍ താണോലി നയിക്കും….

 

ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ(IJS ) ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള കമ്മറ്റി മെമ്പറായ പീറ്റര്‍ താണോലി (വെയില്‍സ്) കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു. യുക്മ വെയില്‍സ് റീജയന്‍ പ്രസിഡന്റായും, വെയില്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചുണ്ട്.

പീറ്റര്‍ താണോലിയോട് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്  പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തിരഞ്ഞെടുത്തു.

യഥാക്രമം ജോയിന്റ് കണ്‍വീനര്‍മാരായി വിന്‍സി വിനോദ് (മാഞ്ചസ്റ്റര്‍), ബാബു തോമസ് (നോര്‍ത്താംപ്റ്റണ്‍), സാന്റ്റോ ജേക്കബ് (ബര്‍മിംഹ്ഹാം), ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം) എന്നിവരും കമ്മറ്റി മെമ്പര്‍മാരായി റോയി മാത്യു (മാഞ്ചസ്റ്റര്‍), ജിമ്മി ജേക്കബ് (സ്‌കെഗ്‌ന്‌സ്), സിജോ വേലംകുന്നേല്‍ (കോള്‍ചെസ്റ്റര്‍), സൈജൂ വേലംകുന്നേല്‍ (ലിവര്‍പൂള്‍ ), ജിമ്മി വെട്ടുകാട്ടില്‍ (സ്റ്റഫോര്‍ട്), എബിന്‍  പുറവക്കാട്ട് (മാഞ്ചസ്റ്റര്‍), തോമസ് കടുവനായി (സോമര്‍സെറ്റ്), ബെന്നി മേച്ചേരിമണ്ണില്‍ (നോര്‍ത്ത് വെയില്‍സ്), തോമസ് (കിംഗ്‌സിലിന്‍), ഷിബു വാലുമ്മേല്‍ (അബര്‍ഡിന്‍).

വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കിജില്ലാക്കാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും,നിര്‍ദേശങ്ങളും എല്ലാ അംഗങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടായി . ഇടുക്കിജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലാക്കാര്‍ തമ്മില്‍ കൂടുതല്‍ വ്യക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മയായി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കണ്‍വീനര്‍ പീറ്റര്‍ താണോലി അഭ്യര്‍ത്ഥിച്ചു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും വളര്‍ന്നു കൊണ്ടിരിക്കുകയാണന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുകെയിലും ,നാട്ടിലും ഉള്ള മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഇടുക്കിയുടെ എംപി എന്ന നിലയില്‍ വളരെ അധികം  അഭിമാനം ഉണ്ട് എന്ന്  ആറാമത്  ഇടുക്കി ജില്ലാ സംഗമത്തിന് യുകെയില്‍ എത്തിചേര്‍ന്ന അഡ്വക്കേറ്റ്. ജോയിസ് ജോര്‍ജ് എംപി പറഞ്ഞു.
അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന, ഇടുക്കി ജില്ലാ സംഗമം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും ആശംസിച്ചു.

ഇടുക്കി ജില്ലയുടെ പൈതൃകവും, പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും , കുടുംബവുമായി സൗഹൃദം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അംഗീകരിക്കുന്നതിനും ഉള്ള വലുപ്പ ചെറുപ്പം ഇല്ലാത്ത നല്ല ഒരു കൂട്ടായ്മയാണ് നമ്മുടെ ഇടുക്കിജില്ലാ സംഗമം. വര്‍ഷത്തില്‍ ഒരിക്കല്‍ ഇടുക്കിജില്ലാക്കാരായ വ്യക്തികളും, കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന് കളി ചിരിയും, സൗഹൃദവും പങ്കു വയ്ക്കുന്ന നല്ലൊരു ദിനമാണ് നമ്മുടെ സംഗമം.

നമ്മുടെ ജന്മ നാടിനോടുള്ള സ്നേഹത്തിന്റെയും കൂറിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഏതാനുംവ്യക്തികളെയും, കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം .

യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വ്യക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈതാങ്ങ് ആയി ഇടുക്കിജില്ലാ സംഗമം  ഏപ്പോഴും കൂടെ ഉണ്ടായിരിക്കും.
സ്നേഹത്തിലും വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ നല്ലവരായ വ്യക്തികളുടെയും സഹകരണം ഉണ്ടാകണം  എന്ന് ഇടുക്കിജില്ലാ സംഗമം കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more