1 GBP = 104.27
breaking news

അസോസിയേഷൻ ഓഫ് സ്ലോവിനെ (ASM ) നയിക്കാൻ നവനേതൃത്വം; ഡോ. അജയ് മേനോൻ പുതിയ പ്രസിഡന്റ്…

അസോസിയേഷൻ ഓഫ് സ്ലോവിനെ (ASM ) നയിക്കാൻ നവനേതൃത്വം; ഡോ. അജയ് മേനോൻ പുതിയ പ്രസിഡന്റ്…

എം. ഡൊമിനിക്ക്

സ്ലോവിലെ മലയാളികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും സഹവർത്തിത്വത്തിനും എന്നും നെടുംതൂണായി നിൽക്കുന്ന അസോസിയേഷൻ ഓഫ് സ്ലോ മലയാളിസ് (ASM) അടുത്ത രണ്ടു വർഷത്തെ നടത്തിപ്പിനായുള്ള പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. വെക്സ്ഹാം കോർട്ട് പാരിഷ് ഹാളിൽ നടന്ന പൊതുചടങ്ങിൽ സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ശ്രീ. അഭിലാഷ് ഏബെൽ പുതിയ നേതൃത്വത്തിന് ഭാവുകങ്ങൾ നേർന്നു.

അസോസിയേഷൻ പ്രസിഡന്റ് ആയി ഡോ. അജയ് മേനോനും വൈസ് പ്രസിഡന്റായി മാത്യു ഡൊമിനിക്കും ചുമതലയേറ്റപ്പോൾ ജനറൽ സെക്രട്ടറിയായി ജോസ് മാർട്ടിനും ജോയിന്റ് സെക്രട്ടറിയായി ജിജോ മത്തായിയും എന്റർടൈൻമെന്റ് സെക്രട്ടറിയായി ഡോ. ഹരീഷ് മേനോനും ട്രഷറർ ആയി ശ്രീ. പ്രദീപുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എക്സിക്യൂറ്റീവ് കമ്മിറ്റിയിൽ ദീപ്തി സിബി, സ്മിത പ്രദീപ്, ജോമോൻ കുന്നേൽ, ഷിമ്മി അഗസ്റ്റിൻ, മാത്യു ജോസഫ്, ജോർജ് പീറ്റർ എന്നിവർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ASM നെ നവനേതൃത്വത്തിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത പ്രസിഡന്റ് ഡോ. അജയ് മേനോൻ പ്രസ്താവിച്ചു.

2017 ഒക്ടോബർ 28ന് നടക്കുന്ന വർണ്ണാഭമായ യുക്മാ നാഷണൽ കലാമേളയുടെ ഈ വർഷത്ത ആതിഥേയരാണ്. അസോസിയേഷൻ ഓഫ് സ്ലോ മലയാളീസ് അഥവാ ASM ഈ ധന്യവേളയിൽ മേളനഗരിയായ “കലാഭവൻ മണി നഗറിലേക്ക്” യുക്മയുടെ എല്ലാ മലയാളി അസോസിയേഷനുകളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുകയാണ്.

കലയുടെ മോഹനമായ പുതുമുകുളങ്ങൾ വിടരാൻ വെമ്പി നിൽക്കുന്നത് ഈ മഹനീയ വേദിയിൽ പുതിയ ചരിത്രങ്ങൾ രചിക്കപ്പെടട്ടെ, പുതിയ തിളക്കങ്ങൾ ചാർത്തപ്പെടട്ടെ, പുതിയ താരോദയങ്ങൾ ഉത്ഭവിക്കപ്പെടട്ടെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more