സജിന്‍ രവീന്ദ്രന്‍
2005-ല്‍ സ്ഥാപിതമായി, കല സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംഘടന ആണ് ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (SKCA).
18.03.2017 ല്‍ ഷയര്‍ക്ലിഫ് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് വരണാധികാരി ശ്രീ. സന്തോഷ് ജോര്‍ജ്ജിന്റെ മേല്‍ നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017-2018 വര്‍ഷത്തേക്കുള്ള കമ്മറ്റിയെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
പ്രസിഡന്റ് – ബിജു മാത്യു
വൈസ് പ്രസിഡന്റ് – സജിന്‍ രവീന്ദ്രന്
സെക്രെട്ടറി – ട്രീസ മാത്യു
ജോയിന്റ് സെക്രട്ടറി – ഷിബു സേവ്യര്‍
ട്രെഷറര്‍ – ബിബിന്‍ ജോസ്
കമ്മറ്റി അംഗങ്ങള്‍ – അബ്രഹാം ജോര്‍ജ്ജ്, ബിനോയ് തോമസ്, കിരണ്‍ സോളമന്‍, ബിജോയ് ആന്‍ഡ്രൂസ്, വര്‍ഗീസ് ഡാനിയേല്‍, ഷിബു ജോര്‍ജ്ജ്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രസിഡന്റ് ബിജു മാത്യു പൊതുയോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു. ഏല്‍പ്പിക്കപ്പെട്ട കടമ ഉത്തരവാദിത്വത്തോടെ ചെയ്യുവാന്‍ എല്ലാവരുടെയും പിന്തുണ ആവശ്യപ്പെടുകയും കലാ കായിക സാംസ്‌കാരീക മേഖലയില്‍ ഈ അസ്സോസ്സിയേഷന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പറഞ്ഞു.
പൊതുയോഗത്തില്‍ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വാര്‍ഷീക കണക്കുകളും ഭരണഘടനഭേദഗതികളും അവതരിപ്പിക്കുകയും പൊതുയോഗം പാസ്സാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് SKCA അംഗങ്ങള്‍ ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ ജിം തൊടുക, കഴിഞ്ഞ ഒരുവര്‍ഷക്കാലം തന്നോടൊപ്പം പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങള്‍ക്കും അകമഴിഞ്ഞു സഹായിക്കുകയും സഹകരിക്കുകയും ചെയ്യ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
click on malayalam character to switch languages