1 GBP = 103.81

കെപിസിസി അധ്യക്ഷന്‍ ഉടനില്ല, പ്രചാരണം തന്റെ ജനമോചനയാത്ര തകര്‍ക്കാനെന്ന് ഹസന്‍

കെപിസിസി അധ്യക്ഷന്‍ ഉടനില്ല, പ്രചാരണം തന്റെ ജനമോചനയാത്ര തകര്‍ക്കാനെന്ന് ഹസന്‍

കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന പ്രചാരണം തന്റെ ജനമോചനയാത്ര തകര്‍ക്കാനെന്ന് എംഎം ഹസന്‍. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അഭ്യൂഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷമാകും അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more