1 GBP = 103.16

നെതന്യാഹു ഇന്ത്യയിലെത്തി, മോദി നേരിട്ടെത്തി സ്വീകരിച്ചു

നെതന്യാഹു ഇന്ത്യയിലെത്തി, മോദി നേരിട്ടെത്തി സ്വീകരിച്ചു

ന്യൂഡൽഹി: ആറ് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തി. പ്രോട്ടോക്കോൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ നെതന്യാഹുവിനെ സ്വീകരിച്ചു. പിന്നീട് ഇരു നേതാക്കളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. പ്രതിരോധം, കാർഷികം, സൈബർ സുരക്ഷ എന്നിവയടക്കം സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്‌ക്കും. ഏരിയൽ ഷാരോണിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രയേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു.
130ഓളം ഉദ്യോഗസ്ഥ വൃന്ദങ്ങളും ബിസിനസുകാരും നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിൽ നെതന്യാഹു പങ്കെടുക്കും.

തിങ്കളാഴ്‌ച രാഷ്‌ട്രപതിഭവനിൽ വച്ച് വിശിഷ്‌ടാതിഥികൾക്ക് ഔപചാരികമായ സ്വീകരണം നൽകും. തുടർന്ന് താജ്മഹൽ, സബർമതി ആശ്രമം എന്നിവ സന്ദർശിക്കും. ഇന്ത്യയിലെ വ്യവസായ പ്രമുഖർ, ബോളിവുഡ് താരങ്ങൾ എന്നിവരുമായും നെതന്യാഹു കൂടിക്കാഴ്‌ച നടത്തും. ഇതിനു ശേഷമായിരിക്കും ഇസ്രയേൽ പ്രധാനമന്ത്രി തിരിച്ചു പോവുക.

ഇക്കഴിഞ്ഞ ജൂലായിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായായിരുന്നു ഇസ്രയേൽ സന്ദർശിക്കുന്നത് എന്ന ചരിത്ര നേട്ടവും ആ യാത്രയ്‌ക്ക് പിന്നിലുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more