1 GBP = 103.94

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; നെർവ് ഏജന്റുകളുടെ ചില തെളിവുകൾ സിസ്സി റെസ്റ്റോറന്റിൽ നിന്ന് കിട്ടിയതായി അന്വേഷണോദ്യോഗസ്ഥർ

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; നെർവ് ഏജന്റുകളുടെ ചില തെളിവുകൾ സിസ്സി റെസ്റ്റോറന്റിൽ നിന്ന് കിട്ടിയതായി അന്വേഷണോദ്യോഗസ്ഥർ

സാലിസ്ബറി: കഴിഞ്ഞ ഞായറാഴ്ച സാലിസ്ബറിയിലെ മാൾട്ടിങ്‌സ് ഷോപ്പിംഗ് സെന്ററിന് സമീപം ബ്രിട്ടന്റെ മുൻ റഷ്യൻ ചാരനും മകളും നെർവ് ഏജന്റുകൾ ഉപയോഗിച്ച ആക്രമിച്ച സംഭവത്തിന് കാരണക്കാരായവരെ കണ്ടെത്താൻ സർക്കാർ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. സാലിസ്ബറിയിലെ അഞ്ചോളം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. സംഭവം നടന്ന അന്ന് സ്ക്രിപാലും മകളും ഭക്ഷണം കഴിച്ച സിസ്സി റെസ്റ്റോറന്റിൽ നിന്ന് നെർവ് ഏജന്റുകളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ആഴ്ചാവസാനം സ്ക്രിപാലിന്റെ വീട്ടിൽ ലഭിച്ച കൊറിയറിൽ നിന്നാകും നെർവ് ഏജന്റ് ശരീരത്തിലെത്തിയതെന്നും കണക്ക് കൂട്ടുന്നു. സ്ക്രിപാലിന്റെ അയൽക്കാരിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് കൊറിയർ എത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. ഹോം സെക്രട്ടറി ആംബർ റൂഡും അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുവെന്ന് പ്രതികരിച്ചിരുന്നു. ഇന്നലെ നടന്ന കോബ്ര മീറ്റിങ്ങിന് ശേഷം ഏകദേശം ഇരുന്നൂറോളം തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് ഹോം സെക്രട്ടറി വെളിപ്പെടുത്തി. 240ഓളം സാക്ഷികളിൽ നിന്ന് പോലീസ് മൊഴിയെടുത്തതായും അവർ പറഞ്ഞു.

രാസായുധ ഭീഷണി നേരിടാൻ പരിശീലനം ലഭിച്ച സൈനികരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. 180ഓളം സൈനികരാണ് ഇതുമായി ബന്ധപ്പെട്ട് സാലിസ്ബറിയിലെത്തിയത്. സ്ക്രിപാലിനെയും മകളെയും ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലൻസ്, എയർ ആംബുലൻസ് ഹെലികോപ്റ്റർ തുടങ്ങിയവയും ഒരു പോലീസ് കാറും ആശുപത്രി പരിസരത്ത് നിന്ന് മിലിട്ടറിയുടെ സഹായത്തോടെ നീക്കം ചെയ്തു. ഇന്നലെ രാത്രിയോടെ സാലിസ്ബറി ആംബുലൻസ് സ്റ്റേഷനിൽ നിന്നും കൂടുതൽ വാഹനങ്ങൾ മിലിട്ടറിയുടെ സഹായത്തോടെ നീക്കം ചെയ്തു. മാധ്യമ പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് ഇവിടെ തടിച്ച് കൂടിയത്.

സെർഗെയ് സ്ക്രിപാലും(66) മകൾ യൂലിയയും(33) ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തന്നെയാണ്. അതേസമയം ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തെരേസാ മേയ് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. എം ഐ 6 മുൻ റഷ്യൻ ചാരനും മുൻ റഷ്യൻ മിലിട്ടറി കേണലുമായ സെർഗോയ് സ്ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചത് നെർവ് ഏജന്റുകൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. അതി മാരക വിഷ പദാർത്ഥങ്ങൾ ഉള്ള നെർവ് ഏജന്റ് മനുഷ്യന്റെ നാഡീ വ്യൂഹങ്ങളെ അപ്പാടെ തകർത്ത് ജീവന് തന്നെ അപകടമുണ്ടാക്കുന്നവയാണ്. എന്നാൽ നെർവ് ഏജന്റ് ഏതാണെന്ന് സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. സാലിസ്ബറിക്കടുത്ത് തന്നെ പോർട്ടൻ ഡൗണിലെ മിലിട്ടറി ലാബിൽ ഇതിന്റെ പരിശോധനകൾ നടന്ന് വരികയാണ്.

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; അന്വേഷണത്തിന് മിലിട്ടറിയും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more