1 GBP = 103.12

നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു

നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു. നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ലെ കു​മാ​രി ല​ക്ഷ്മി റാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബി​ദ്യ ദേ​വി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്.

ഇ​ട​തു ഭ​ര​ണ​സ​ഖ്യം സി​പി​എ​ൻ-​യു​എം​എ​ൽ, സി​പി​എ​ൻ മാ​വോ​യി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ദ്യ ദേ​വി.

നേ​പ്പാ​ളി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യാ​ദേ​വി ഭ​ണ്ഡാ​രി ചു​മ​ത​ല​യേ​റ്റി​ട്ടു ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് വീ​ണ്ടും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. പു​തി​യ ഭ​ര​ണ​ഘ​ട​ന​യ്ക്കു കീ​ഴി​ൽ രാ​ജ്യം പൂ​ർ​ണ ഫെ​ഡ​റ​ലി​സ​ത്തി​ലേ​ക്കു മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more