1 GBP = 103.12

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

കാ​ഠ്മ​ണ്ഡു: 139 യാ​ത്ര​ക്കാ​രു​മാ​യി കാ​ഠ്മ​ണ്ഡു​വി​ല്‍നി​ന്ന് ക്വാ​ലാ​ലം​പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട മ​ലേ​ഷ്യ​ൻ വി​മാ​നം റ​ണ്‍വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി. ത​ല​നാ​രി​ഴ​ക്കാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ത്രി​ഭുവ​ന്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​രാ​നി​രി​ക്കെ റ​ൺ​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ വി​മാ​നം ചെളിയി​ൽ പുതഞ്ഞതിനാൽ അപകടം വഴിമാറുകയായിരുന്നു.

മ​ലി​ന്‍ഡോ എ​യ​റി​​െൻറ ബോ​യി​ങ്​ 737 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. യാ​ത്ര​ക്കാ​രെ​യെ​ല്ലാം സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ച്ചു​വെ​ന്നും ആ​ര്‍ക്കും പ​രി​ക്കി​ല്ലെ​ന്നും​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ടാ​നി​രു​ന്ന 12ൽ​പ​​രം അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. 12 മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ സേ​വ​നം പു​ന​രാ​രം​ഭി​ച്ച​ത്. കോ​ക്ക്​​പി​റ്റി​ന​ക​ത്തെ മോ​ണി​റ്റ​റി​ൽ പി​ശ​ക്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​െ​ന​ത്തു​ട​ർ​ന്ന്​ ക്യാ​പ്​​റ്റ​ൻ പു​റ​പ്പെ​ട​ൽ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ, ടേ​ക്ക്​ ഒാ​ഫ്​ സ്​​പീ​ഡ്​ കാ​ര​ണം വി​മാ​നം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ റ​ൺ​വേ​യി​ൽ​നി​ന്നും 50 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​പോ​യി ചെളിയിൽ പുതഞ്ഞ്​ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​ഭാ​ഗ​ത്തെ ട​യ​ർ ചെളിയിൽ കു​ടു​ങ്ങി​യ​തൊ​ഴി​കെ വി​മാ​ന​ത്തി​ന്​ മ​റ്റ്​ കേ​ടു​​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​മാ​സം ധാ​ക്ക​യി​ല്‍നി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക്​ പോ​യ വി​മാ​നം പ​റ​ന്നി​റ​ങ്ങു​ന്ന​തി​നി​ടെ റ​ണ്‍വേ​യി​ല്‍നി​ന്ന് തെ​ന്നി​മാ​റി ഫു​ട്​​ബാ​ൾ മൈ​താ​ന​ത്ത്​ ത​ക​ർ​ന്നു​വീ​ണ്​​ 51 പേ​ർ മരിച്ചിരു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more